പാറത്തോട് ഗ്രാമപഞ്ചായത്തില്‍ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം കൈമാറാതെ കേരള കോണ്‍ഗ്രസ്.മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു.

യു ഡി എഫ് ഭരിക്കുന്ന പാറത്തോട് പഞ്ചായത്തില്‍ ആദ്യ മൂന്ന് വര്‍ഷം കേ രള കോണ്‍ഗ്രസിനും, അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണ.ഇതനുസരിച്ച് ഈ മാസം പത്തൊന്‍പതി ന് കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച കാലാവധി അവസാനിക്കേണ്ടതായിരുന്നു.എന്നാല്‍ ഇതിന് ശേഷം ദിവസങ്ങള്‍ കഴി ഞ്ഞിട്ടും സ്ഥാനം രാജിവയ്ക്കുവാന്‍ കേരള കോണ്‍ഗ്രസ് തയാറായിട്ടില്ല.

പദ്ധതി നിര്‍വ്വഹണത്തെപ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയും, സ്ഥാനം ഏ റ്റെടുത്തിട്ട് ഒരു വര്‍ഷമായില്ല എന്ന കാരണം പറഞ്ഞുമാണ് രാജിവയ്ക്കുവാന്‍ ഇവര്‍ വിസമ്മതിക്കുന്നതെന്നാണ് സൂചന. നേരത്തെ മുന്‍ പ്രസിഡന്റ് ജോളി ഡൊമിനിക്ക് രാ ജി വയ്ക്കുവാന്‍ വൈകിയതിനെ തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് ജയ ജേക്കബ്ബിന് സ്ഥാ നം ലഭിക്കുവാന്‍ കാലതാമസം വന്നിരുന്നു.എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ആഭ്യ ന്തര കാര്യമാണന്നും ,അതിന്റെ നഷ്ടം സഹിക്കേണ്ടത് തങ്ങളല്ലെന്നുമാണ് കോണ്‍ഗ്രസി ന്റെ നിലപാട്.

മുന്നണി മര്യാദ പാലിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകണമെന്ന ആവശ്യവുംഇവര്‍ ഉയര്‍ത്തുന്നു. കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ ബിനു സജീവോ ഡെയ്‌സി ജോര്‍ജ്കുട്ടിയോ ഈ സ്ഥാനത്തെത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ ധാരണ ഉണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം കൈമാറുന്ന വൈസ് പ്രസിഡന്റ് സ്ഥാനം തുടര്‍ന്നുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിന് ലഭിക്കും.

കെ.പി സുജീലനും,ഡയസ് കോക്കാട്ടുമാണ് ഇതിന് വേണ്ടി ചരട് വലി നടത്തുന്നത് 19 തംഗ പഞ്ചായത്ത് കമ്മറ്റിയില്‍ കേരള കോണ്‍ഗ്രസിന് 6, കോണ്‍ഗ്രസിന് 4,സി പി എം – 5, സി പി ഐ -2, ജനപക്ഷം – 1, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷി നില.

LEAVE A REPLY