ചിറക്കടവ് പഞ്ചായത്ത്  5 കോടി രൂപ മുടക്കി നിർമിക്കുന്ന വ്യാപാര സമുച്ചയത്തിന് മുകളിൽ ഹാൾ നിർമിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ പഞ്ചായത്ത് കമ്മിറ്റി വോട്ടിനിട്ടു തള്ളി. ഇന്നലെ നടന്ന കമ്മിറ്റിയിൽ 20 അംഗ ഭരണ സമിതിയിലെ 17 അംഗ ങ്ങൾ ഹാജരായിരുന്നു. പ്രസിഡന്റിന്റെ തീരുമാനത്തിന് എതിരെ ഭരണകക്ഷി അംഗ ങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു. ഇതോടെ പ്രസിഡന്റിന്റെ തീരു മാനത്തിൽ വോട്ടെടുപ്പ് നിർദേശിക്കുകയായിരുന്നു. നിലവിൽ പഞ്ചായത്തിന്റെ സാമ്പ ത്തിക സ്ഥിതി 9 ലക്ഷം രൂപ കടമാണെന്നു കഴിഞ്ഞ കമ്മിറ്റിയിൽ സെക്രട്ടറി വ്യക്തമാക്കി യിരുന്നു. കെട്ടിട നിർമാണം തുടങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ.
പണി പൂർത്തിയായ ശേഷമേ തുക മിച്ചമുണ്ടോയെന്നു അറിയാൻ കഴിയൂ. ഈ അജണ്ട ക്കായി അഞ്ചാമത്തെ കമ്മിറ്റിയാണ് ഇന്നലെ കൂടിയത്. അതിൽ രണ്ടെണ്ണം അടിയന്തിര ക മ്മിറ്റിയുമായിരുന്നു. കഴിഞ്ഞ കമ്മിറ്റിയിൽ വിഷയം സംബന്ധിച്ച് ഭരണകക്ഷി അംഗ വും പ്രസിഡന്റുമായി രൂക്ഷമായ വാഗ്വാദം നടന്നിരുന്നു.ബിജെപിയിലെ 5 അംഗങ്ങളും യുഡിഎഫിലെ 5 അംഗങ്ങളും സിപിഐയിലെ ഒരംഗവും എതിർത്ത് വോട്ടു ചെയ്തു. സിപിഎമ്മിലെ ഒരംഗം തീരുമാനത്തിന് എതിരാണെങ്കിലും അനുകൂലിച്ച് വോട്ടു ചെ യ്തു. ഹാജരായ 17 അംഗങ്ങളിൽ 11 പേർ എതിർത്ത് വോട്ട് ചെയ്തതോടെ തീരുമാനം പരാജയപ്പെട്ടു. സിപിഎമ്മിലെ സീനിയർ നേതാവും വൈസ് പ്രസിഡന്റും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല.
കമ്മിറ്റി പിരിച്ചു വിടാതെ പ്രസിഡന്റ് ഇറങ്ങി പോയതോടെ സെക്രട്ടറിയും സ്റ്റാഫും ഭര ണപക്ഷ അംഗങ്ങളും ഏറെ നേരം കാത്തിരുന്ന ശേഷം ഇറങ്ങിപ്പോയി. യുഡിഎഫ് – ബി ജെപി അംഗങ്ങൾ ഹാളിൽ ഇരുന്നു പ്രതിഷേധിച്ചു. ഇതോടെ സെക്രട്ടറി എത്തി യോഗം പിരിച്ചു വിട്ടതായി അറിയിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിക്ക് കമ്മിറ്റി പി രിച്ചു വിടാൻ അധികാരമില്ലെന്നു പറഞ്ഞു വീണ്ടും ഹാളിൽ ഇരുന്നതോടെ പ്രസിഡന്റ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയെ ഫോണിൽ വിളിച്ച്  കമ്മിറ്റി പിരിച്ചു വിടാൻ നിർദേശിച്ചു. ഇതോടെ അംഗങ്ങൾ പിരിഞ്ഞു പോയി.
വോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രസിഡന്റ് രാജിവയ്ക്കണമെന്ന് യുഡിഎഫ് അംഗങ്ങളായ ഷാജി പാമ്പൂരി ,മോളിക്കുട്ടി തോമസ്, പി.സി.റോസമ്മ , സ്മിത ലാൽ, ത്രേസ്യാമ്മ നല്ലേ പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. വിശ്വാസം നഷ്ടപ്പെട്ട പ്രസിഡന്റ് ജയാ ശ്രീധർ പ്രസി ഡൻറ് സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.ജി. കണ്ണൻ ആവശ്യപ്പെട്ടു.