കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച പി.എ. മുഹമ്മദ് ഷെമീറിന് ലഭിച്ചത് അര്‍ഹതയക്കുള്ള അംഗീകാരം. കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മൂന്ന് വര്‍ഷത്തിനിടെ പട്ടണത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയാണ്. ത്രിതല പഞ്ചായത്തു കളില്‍ നിന്ന് ലഭിക്കുന്ന വിവിധ ഫണ്ടുകള്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാ യി എത്തിക്കുന്നതില്‍ ഷെമീര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് പട്ടണത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് പി.എ ഷെമീര്‍ ആണ്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച 1997ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ഏഴ് ദിവസം ജയില്‍വാസം അനുഭവിച്ചിരുന്നു. ജയില്‍വാസ സമയത്ത് ഇവര്‍ ജയിലില്‍ സത്യാഗ്രഹം ഇരുന്നത് അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിലവിലെ ഡി. സി.സി ജനറല്‍ സെക്രട്ടറി പദവിയും പാര്‍ട്ടി പി.എ ഷെമീര്‍ മേഖലയില്‍ പൊതുരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ്.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡ ന്റും, നിലവിലെ ഭരണ സമിതിയംഗവുമാണ് പി.എ ഷെമീര്‍.

കെ.എസ്.യു. ജില്ലാ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും എം.ജി. യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്നു ഇദ്ദേഹം. നിലവില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മികച്ച വാഗ്മിയും, പൊതു പ്രവര്‍ത്തകനും പൊന്‍കുന്നം കോടതിയിലെ അഭിഭാഷകനുമായ അഡ്വ. പി.എ. മുഹമ്മദ് ഷെമീര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.