പാറത്തോട്:പഞ്ചായത്തിൽ യുഡിഎഫിലെ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ
സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം  കേരള കോൺഗ്രസിലെ(എം) ജയാ ജേക്കബും, വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ടി.എം.ഹനീഫയും ബുധനാഴ്ച്ച രാജി വയ ക്കുമെന്ന് ജയാ ജേക്കബ്.യുഡിഎഫ് ഭരിക്കുന്ന പാറത്തോട് പഞ്ചായത്തിൽ ആദ്യ മൂന്ന് വർഷം കേരള കോൺഗ്രസ്(എം)നും,അവസാന രണ്ട് വർഷം കോൺഗ്രസിനും പ്രസി ഡന്റ് സ്ഥാനം എന്നതായിരുന്നു മുന്നണിയിലെ ധാരണ.

ഇതനുസരിച്ച് ഈ മാസം പത്തൊൻപതിന് കേരള കോൺഗ്രസ്(എം)ലെ ജയാ ജേക്കബ്  പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമായിരുന്നു.എന്നാൽ കാലാവധി കഴിഞ്ഞിട്ടും പ്രസി ഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നും പ്രതിഷേധം
ഉയർന്നിരുന്നു.പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന പഞ്ചാ യത്തിൽ കേരള കോൺഗ്രസ്(എം)ലെ ധാരണ പ്രകാരം ആദ്യരണ്ടു വർഷത്തേയ്ക്ക് ജോ ളി ഡൊമിനിക്കിനായിരുന്നു പ്രസിഡന്റ് സ്ഥാനം.ഇവർ രാജിവച്ചതോടെയാണ്.നിലവി ലെ പ്രസിഡന്റ് ജയ ജേക്കബ് പ്രസിഡന്റായത്.ധാരണയനുസരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം തുടർന്നുള്ള രണ്ട് വർഷം കേരള കോൺഗ്രസിന് ലഭിക്കും.

അടുത്ത പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനം ആരെന്ന് തീരുമാനമായില്ലെന്ന്
ഇരു പാർട്ടി നേതാക്കളും പറയുന്നു.പത്തൊൻപതംഗ പഞ്ചായത്തിൽ കേരള
കോൺഗ്രസ്(എം)–6, കോൺഗ്രസ്– 4,സിപിഎം – 5, സിപിഐ -2, ജനപക്ഷം – 1,
എസ്ഡിപിഐ –1 എന്നിങ്ങനെയാണ് കക്ഷി നില.

LEAVE A REPLY