കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വ നം വകുപ്പ് അനുമാനം തള്ളി പഞ്ചായത്ത്. വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കു ന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കിംവദന്തികളാണ് വനം വ കുപ്പ് പ്രചരിപ്പിക്കുന്നത്. വകുപ്പുകൾക്കിടയിലെ തർക്കം മറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി.