കുഞ്ഞുങ്ങളെ അവരുടെ അമ്മയെപ്പോലെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ലോകത്താർക്കും കഴിയില്ല എന്നാണല്ലോ പൊതുവെ പറയാറ്. അത് കൊണ്ട് തന്നെ ജോലിക്കാരായ അമ്മമാർ  അവരുടെ കുട്ടികളുടെ സംരക്ഷണ ചുമതല ആരെ ഏല്പി ക്കും എന്ന് ഓർത്ത് പലപ്പോഴും ആശങ്കപ്പെടാറുണ്ട്. അത്തരക്കാർക്ക് സ്വന്തം കുഞ്ഞി നെ സുരക്ഷിതമായി ഏല്പിക്കാൻ കഴിയുന്നൊരിടമുണ്ട് നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ, പൊടിമറ്റത്ത് പ്രവർത്തിക്കുന്ന സ്മാർട്ട് സ്റ്റാർട്ട് പ്രീ സ്കൂൾ.
അമ്മയെ പോലെ തന്നെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യു ന്നൊരിടം .ഏതൊരു ജോലിക്കാരായ അമ്മമാരുടെയും ആഗ്രഹവും, ആവശ്യവുമാണ ത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം തങ്ങളുടെ കുട്ടികളെ വിട്ട് , ജോലികൾക്കായി പോകേണ്ടി വരുന്ന ഓരോ അമ്മമാരും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാൻ ക ഴിയൊന്നിരിടം  അന്വേഷിച്ച് പലപ്പോഴും ബുദ്ധിമുട്ടാറുമുണ്ട്. അത്തരക്കാരെ സഹായി ക്കാൻ കഴിയൊന്നിരിടം നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ തന്നെയുണ്ട്.പൊടിമറ്റത്ത് പ്രവ ർത്തിക്കുന്ന സ്മാർട്ട് സ്റ്റാർട്ട് പ്രീ സ്കൂൾ. പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളുടെ പരിചരണ ത്തിലൂടെ വിശ്വസ്തതയാർജിച്ച സെൻ്റ് ജ്യൂഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് സ്മാർട്ട് സ്റ്റാ ർട്ട് പ്രീ സ്കൂളെന്ന ഡേ കെയറിൻ്റെ പ്രവർത്തനം.
6 മാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങളെ മുതൽ 3 വയസ് പ്രായമുള്ള കുട്ടികളെ വരെ സുരക്ഷിതമായി ഏല്പിക്കാൻ കഴിയുന്നൊരിടം കൂടിയാണ് സ്മാർട്ട് സ്റ്റാർട്ട് പ്രീ സ്കൂൾ. ആധുനിക നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാർ വർഷ ങ്ങളുടെ പരിചയസമ്പത്തും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ പ്രത്യേക പരിശീല നം നേടിയവരുമാണ് .ശാരീരിക വളർച്ചയോടൊപ്പം സാമൂഹിക വാസനകൾ, ഭാഷാ പ രിജ്ഞാനം, ബൗദ്ധിക കഴിവുകൾ എന്നിവ പ്രായത്തിനനുസരിച്ച് കുട്ടികൾ നേടുന്നു ണ്ടോ എന്ന് വിവേചിച്ചറിയാൻ പ്രത്യേകം പരിശീലനം നേടിയവരാണ് ഇവിടെയുള്ളവ ർ. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് ഈ ഡേ കെയറിൻ്റെ  പ്രവർത്തനം. സാ ധാരണ ഡേ കെയറുകളിൽ നീണ്ട കാലവധികളിൽ മാത്രം കുട്ടികൾക്ക് അഡ്മിഷൻ അനുവദിക്കുമ്പോൾ ഇവിടെ ഇതിന് പ്രത്യേക നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. ഷോപ്പിംഗിനായി മണിക്കൂറുകൾ മാത്രം മാറി നിൽ ക്കേണ്ടി വരുമ്പോൾ പോലും നിങ്ങളുടെ കുട്ടികളെ ഇവിടെ സുരക്ഷിതമായ കരങ്ങളി ൽ ഏല്പിക്കാനാകും. മേഖലയിൽ മറ്റൊരു ഡേ കെയറും നൽകാത്ത സേവനം കൂടിയാ ണിത്.
മികച്ച അന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും ഇവിടെയെത്തുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പു നൽകുന്നു. കയറ്റുമതിയ്ക്കായി ഉപയോഗിക്കുന്ന ഗുണമേന്മയേറിയ റ ബ്ബർ മാറ്റുകളാണ് തറയിൽ വിരിച്ചിരിക്കുന്നത്. സ്ഥാപനത്തിനകത്തും പുറത്തും കുട്ടി കൾക്ക് വിനോദോപാദികളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധി വളർച്ച കൂടി ല ക്ഷ്യമിട്ടാണ് മാനസികോല്ലാസം കൂടി പ്രദാനം ചെയ്യുന്ന കളിപ്പാട്ടങ്ങൾ ഒരുക്കിയിട്ടു ള്ളത്. ഭിത്തികളിലെ കാർട്ടൂൺ കഥാപാത്രങ്ങളടക്കം കുഞ്ഞുങ്ങളുടെ മനം കവരും എന്നുറപ്പ്. ഓരോ പ്രായത്തിലുമുള്ള കുഞ്ഞുങ്ങൾക്കും കിടക്കാനും ഉറങ്ങാനും എല്ലാം പ്രത്യേകം പ്രത്യേകം ഇടങ്ങൾ തന്നെയുണ്ട്. പൂർണമായും ശിശു സൗഹൃദ ഡേകെയറാ യ സ്മാർട്ട് സ്റ്റാർട്ട് പ്രീ സ്കൂളിൽ മുഴുവൻ സമയ ക്യാമറ നിരീക്ഷണമുണ്ടാകും എന്നതും നിങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷ നൂറു ശതമാനം ഉറപ്പുവരുത്തുന്നു.