1965ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ പ്രഥമ പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തപ്പെടുന്നു ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് ഗ്രൂപ്പുകളിലായി 400 വിദ്യാര്‍ത്ഥികളുമായായിരുന്നു കോളേജ് ആരംഭിച്ചത് അന്നത്തെ അദ്ധ്യാപക, അനദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും 55 വര്‍ഷങ്ങള്‍ ക്കു ശേഷമുള്ള ഔദ്യോഗിക സംഗമമാണ് 2023 ജനുവരി 21 ശനിയാഴ്ച്ച രാവിലെ 10. 30 മുതല്‍ കോളേജ് അങ്കണത്തില്‍ നടത്തപ്പെടുന്നത്.

1965-67 കാലത്തെ എല്ലാ വിദ്യാര്‍ത്ഥികളെയും പ്രസ്തുത സംഗമത്തിലേക്ക് സ്വാഗതം ചെയുന്നു.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധ പ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ത്ഥിക്കുന്നു.
ത്രേസ്യാമ്മ പോള്‍ : 9496114711
കെ. ഇ. ജേക്കബ് : 8137804649
ടോമി. എന്‍. റ്റി : 9656830680
ജോണി ഈ. ജെ : 9567540770
തോമസ് കുര്യന്‍ : 9446188285