മകരവിളക്ക് ദിനത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണ ന്റെ നേതൃത്വത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ പ്രാർത്ഥനായജ്ഞം. ഈ മാസം 22 ന്
സുപ്രീം കോടതി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർ ജി പരിഗണിക്കനിരിക്കാനിരിക്കെയാണ് പൊൻകുന്നം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാ വൻ കോവിലിൽ പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചത്.
വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് ആരംഭിച്ച പ്രാർത്ഥനായജ്ഞം ജഡ്ജിയമ്മാവൻകോവിൽ നട അടയ്ക്കുന്നത് വരെ തുടരും.മുൻപും ജഡ്ജിയമ്മാവൻകോവിലിന് മുൻപിൽ ഇക്കാര്യമുന്നയിച്ച് പ്രാർത്ഥനായജ്ഞം സംഘടി പ്പിച്ചിരുന്നു.  രണ്ട് ജഡ്ജിമാരെ സ്ഥലം അന്ന് മാറ്റിയത് പ്രാർത്ഥനായജ്ഞം നടത്തിയതി നെ തുടർന്നാണന്ന് തങ്ങൾ വിശ്വസിക്കുന്നതായി  പ്രയാർ പറഞ്ഞു.
ഡോ .എൻ ജയരാജ് എം എൽ എ,എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എം എസ് മോഹൻ അടക്കമുള്ളവർ പിന്തുണയർപ്പിച്ചെത്തിയിരുന്നു, കോടതി വ്യവഹാര സംബന്ധമായ  കാര്യങ്ങളിൽ  ജഡ്ജിയമ്മാവൻകോവിലിൽ എത്തി പ്രാർത്ഥിച്ചാൽ അനുകൂല വിധിയുണ്ടാകുമെന്നാണ് വിശ്വാസം.