സ്റ്റേഷനറി വ്യാപാരം നടത്തുന്ന സ്ത്രീയെയും മകനെയും നവോത്ഥാന വനിതാ മതിലിൽ പങ്കെടുത്തുവെന്നാരോപിച്ച് ആക്രമിച്ചെന്ന് പരാതിയിൽ യുവാവിനെ പോലീസ് അറ സ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകൻ എരുമേലി തോപ്പിൽ ബിബിനെ(37) ആണു പോലീ സ് അറസ്റ്റ് ചെയ്തത്. ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു. എരുമേലി കെ. എസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കടയിലാണ് സംഭവം.

ബിബിൻ സാധനങ്ങൾ വാങ്ങാൻ എന്ന പേരിൽ സ്ത്രീയുടെ കടയിൽ എത്തുകയായിരു ന്നു. മദ്യലഹരിയിലായിരുന്ന ബിപിൻ ഇതിനിടെ രാഷ്ട്രീയം പറയാൻ ശ്രമിച്ചതാതായും തുടർന്ന് ബിപിൻ സ്ത്രീയെ ആക്രമിക്കുകയായിരുവെന്നും  പൊലീസ് പറയുന്നു. തടയാ നെത്തിയ സ്ത്രീയുടെ മകനെയും അക്രമിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീയുടെയും വീട്ടുകാരുടെയും പരാതിയെ തുടർന്നാണ് ബിബിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY