അ​രു​ണ്‍ ഗോ​പി-​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാണ്ട് റിലീസിനൊരുങ്ങുന്നു. രാ​മ​ലീ​ല​യ്ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​രു സ​ർ​ഫ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്രണവിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തി ൽ പ്രധാനവേഷത്തിലെത്തുന്നു. പു​തു​മു​ഖം സായ ഡേവിഡ് (റേ​ച്ച​ൽ) ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. അഭിനന്ദ് രാമാനുജൻ‌ ഛായാഗ്രഹണവും ഗോപിസുന്ദർ സംഗീതവുമൊരുക്കുന്നു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പുലിമുരുകനിലും ഒടിയനിലും മോഹന്‍ലാലിന്‍റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിൽ ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി പ്രണവ് ഇന്തോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിംഗ് വശമാക്കിയിരുന്നു. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.