മുക്കൂട്ടുതറ : തയ്യാറെടുപ്പൊന്നുമില്ലാതെ ഓടിക്കിതച്ചെത്തിയ മത്സരാർത്ഥിയായിരുന്നു കഴിഞ്ഞയിടെ നടന്ന ദേശീയ തല മത്സരത്തിൽ ലിബിൻ. അന്ന് വെങ്കല മെഡൽ കിട്ടിയ പ്പോൾ കളി കാര്യമായി. ഇത്തവണ നന്നായി പരിശീലനം നേടിയതിൻറ്റെ ആത്മവിശ്വാ സം ലിബിന് നേടിക്കൊടുത്തത് രണ്ടാം സ്ഥാനമായ വെളളിമെഡൽ. മികച്ച പരിശീല നം നൽകിയാൽ ഭാരോദ്വഹന മത്സരത്തിൽ ലിബിൻ ഇന്ത്യക്ക് പ്രതീക്ഷയാകു മെന്നതിൽ സംശയമില്ല.
ദേശീയ തലത്തിൽ വിജയികളായവരെ മാത്രം പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ യിൽ നടന്ന അന്തര്‍ ദേശീയ ഭാരദ്വഹന മത്സരത്തിലാണ് മുക്കൂട്ടുതറ 35 ചെങ്ക്രോത്ത് ലിബിൻ ജേക്കബ് രണ്ടാം സ്ഥാനം കയ്യടക്കിയത്. കഴിഞ്ഞ ജൂണിൽ മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരിലായിരുന്നു ദേശീയ മത്സരം നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 120 കിലോ ഗ്രാം ഭാരമുളളവരുടെ മത്സരത്തിൽ അന്ന് ലിബിൻ 315 കിലോഗ്രാം ഭാരം ഉയർത്തി മൂന്നാം സ്ഥാനത്തെത്തി. ദേശീയ മത്സര വിജയികൾ ഏറ്റുമുട്ടിയ കഴിഞ്ഞ ദിവസം നടന്ന അന്തർ ദേശീയ മത്സരത്തിൽ 390 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
18 സംസ്ഥാനങ്ങളിൽ നിന്നുളള മത്സരാർത്ഥികളിൽ ലിബിൻ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശിക്കും മൂന്നാം സ്ഥാനം രാജസ്ഥാൻ സ്വദേശിക്കുമാണ് ലഭിച്ചത്. ഏഷ്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. ദേശീയ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുക്കുമെന്നോ ചാമ്പ്യനാകുമെന്നോ ഒരിക്കലും സങ്കൽപിച്ചിരുന്നതല്ലെന്ന് ലിബിൻ പറയുന്നു. പ്ലസ് ടു കഴിഞ്ഞ് കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.
സ്കൂളിൽ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പവർ ലിഫ്റ്റിംഗിൽ പതിവായി ഒന്നാം സ്ഥാനം വാങ്ങിയ ആൾ എന്താണ് സ്വന്തം കഴിവ് തിരിച്ചറിയാത്തതെന്ന അധ്യാപകൻറ്റെ ചോദ്യം പ്രചോദനമായി. നേരത്തെ സംസ്ഥാന തല മത്സരത്തിൽ ഒന്നും നേടാതെ തോറ്റതിനാൽ മത്സരരംഗത്തുനിന്നും പൂർണമായി വിട പറഞ്ഞതായിരുന്നു ലിബിൻ. അധ്യാപകൻ പകർന്ന പ്രചോദനത്തിൽ വീണ്ടും സംസ്ഥാന തലമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം മധുര പ്രതികാരമായി നേടുന്നതിലാണ് അത് എത്തിയത്.
ദേശിയതലത്തിൽ വെങ്കലം നേടിയെത്തിയപ്പോൾ ലിബിന് പൗരസമിതി ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു ബാറ്ററി സർവീസിംഗ് സ്ഥാപനം നടത്തുന്ന ജോർജ് ജേക്കബിൻറ്റെയും  ഭാര്യ ജീനയുടെയും മകനായ ലിബിൻ കാഞ്ഞിരപ്പളളി എസ് ഡി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി ലിസ്സ്.