എരുമേലി:സര്‍ക്കാരിന് അവകാശമില്ല എന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വിവാദ ത്തിലായ പൊന്തന്‍പുഴ വനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. മാര്‍ച്ച് നാലാം തിയതി രാവിലെ പത്ത് മണിക്ക് പൊന്തന്‍പുഴയിലെത്തുന്ന പ്രതിപക്ഷ നേതാവ് കോടതി വിധിയെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന പ്രദേശവാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും വനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

കോട്ടയം ജില്ലയിലെ ഏക റിസര്‍വ്വ് വനമായ പൊന്തന്‍പുഴ വനത്തിന് സര്‍ക്കാരിന് അവകാശമില്ല എന്ന കോടതി വിധി വനത്തിനകത്തും, പുറത്തും താമസിക്കുന്ന ആയിര ക്കണക്കിന് കര്‍ഷകരുടെ പട്ടയ സ്വപ്നങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് ആരോ പിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും രംഗത്ത് വന്നിരുന്നു.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വകാര്യ വ്യക്തികള്‍ക്കായി കേസ്സ് അട്ടിമ റിച്ചുവെന്നും, ഇതിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി റോണി കെ. ബേബിയും, കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടും രംഗത്തെത്തിയിരുന്നു.പൊന്തന്‍പുഴ വനം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് സമരവും പ്രഖ്യാപിച്ചിരുന്നു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് മുന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി പക്ഷ നേതാവിന്റെ സന്ദര്‍ശനം.