പൊന്തന്‍പുഴ വനം വനഭൂമിയായി നിലനിര്‍ത്തുമെന്ന് വനം മന്ത്രി കെ.രാജു ഒരിഞ്ചു ഭൂമി പോലും സര്‍ക്കാര്‍ വിട്ടു നല്‍കില്ലെന്നും വനഭൂമിക്കു പുറത്ത് പട്ടയം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പൊന്തന്‍പുഴ ഭൂമി വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും വിഷയ ത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ പൊന്തന്‍പുഴ വനഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേ  ഹം ഇക്കാര്യം അറിയിച്ചത്.

അഭിഭാക്ഷകന്‍ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചതെന്നും പൊന്ത പുഴ വനമേഖല സന്ദര്‍ശിച്ച ശേഷം വനംം മന്ത്രി വ്യക്തമാ ക്കി.വിവിധ മേഖലയിലെ സന്ദര്‍ശന ശേഷം പ്രദേശവാസികളുമായി മന്ത്രി കൂടി കാഴ്ച്ച നടത്തി.കേസ് നടത്തിപ്പില്‍ കോടതിയില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന പറഞ്ഞ മന്ത്രി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാന്നെന്നും വ്യക്തമാക്കി.
പട്ടയം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്ക് മുന്‍പില്‍ നാട്ടുക്കാര്‍ആവശ്യം ഉന്നയിച്ചു.വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്നവരുടെ അവകാശം സംരക്ഷിക്കുവാനാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കി മന്ത്രി അര്‍ഹരായവര്‍ക്ക് എത്രയും പട്ടയം നല്‍കുമെന്നും അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ ദിവസങ്ങളില്‍ പൊന്തന്‍പുഴയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.