അപരിചിതനായ ബൈക്ക് യാത്രികൻ ബൈക്ക് നിർത്തുകയും വഴി പറഞ്ഞുകൊടുത്തതി നിടെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അ സഭ്യകരമായ നിലയിൽ യുവാവ് ആംഗ്യം കാട്ടിയെന്നും പെൺകുട്ടി…

എരുമേലി : കടയിലെ ജോലിക്ക് ശേഷം വൈകിട്ട് ബസിറങ്ങി വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ വഴിചോദിച്ചെത്തിയ ബൈക്ക് യാത്രികൻ അപ മര്യാദയായി പെരുമാറിയെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും പരാതി. ബൈക്ക് യാ ത്രികനായ യുവാവിനെ അന്വേഷണം നടത്തി കണ്ടെത്തിയ പോലീസ് ഒടുവിൽ യുവാവി നെ താക്കീത് ചെയ്തു വിട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. വഴി വിജനമായതിനാൽ എ ന്നും പിതാവിനെ ഫോണിൽ വിളിച്ചു സംസാരിച്ചുകൊണ്ടാണ് പെൺകുട്ടി വീട്ടിലേക്ക് നടക്കുക.

മുക്കൂട്ടുതറക്ക് പോകുന്ന വഴി തിരക്കി സമീപത്ത് അപരിചിതനായ ബൈക്ക് യാത്രികൻ ബൈക്ക് നിർത്തുകയും വഴി പറഞ്ഞുകൊടുത്തതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അ സഭ്യകരമായ നിലയിൽ യുവാവ് ആംഗ്യം കാട്ടിയെന്നും പെൺകുട്ടി പറയുന്നു . ഈ സമ യം ഫോണിൽ പെൺകുട്ടിയുടെ പിതാവ് ഇക്കാര്യങ്ങൾ തത്സമയം കേട്ട് അറിയുന്നുണ്ടാ യിരുന്നു. ഉടനെ തന്നെ പിതാവും ബന്ധുക്കളും സ്ഥലത്തെത്തിയെങ്കിലും ബൈക്ക് യാത്രി കൻ സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ പ്രധാന റോഡിലെ സിസി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് ബൈക്കിന്റെ നമ്പർ കണ്ടെത്തി അന്വേഷിച്ച പോലീസ് ബൈക്ക് യാ ത്രികനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി.

ഉപദ്രവിച്ചില്ലെന്നും ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോയ പെൺകുട്ടി ബൈക്കി ന്റെ മുന്നിൽ ഇടിക്കുന്ന നിലയിൽ പെട്ടപ്പോൾ വാക്കേറ്റമുണ്ടായതാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് യുവാവ് പറഞ്ഞു. ആംഗ്യവിക്ഷേപം നടത്തിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും തത്സമയം പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഇക്കാര്യം വ്യക്തമായിരുന്നെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തെറ്റിദ്ധാരണയാണെന്ന് വിശദീകരിച്ച യുവാവ് ഒടുവിൽ മാപ്പ് പറഞ്ഞതോടെ പെൺകുട്ടിയുടെ ബന്ധുക്കളുടെ സമ്മതത്തോടെ കേസ് ഒഴിവാക്കി താക്കീത് ചെയ്ത് യുവാവിനെ പോലീസ് വിട്ടു.