അനധികൃത കയ്യേറ്റങ്ങളിലൂടെ തോടുകൾ ഇല്ലാതാകുന്ന കാലത്ത് ഒരു തോട് തന്നെ വീ ണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് ആനക്കല്ല് പൊന്മലയിൽ.ചിറ്റാറിന്റെ കൈത്തോ ടായ പൊന്മല തോട് നവീകരിക്കുന്നത് തീരത്ത് താമസിക്കുന്നവർ തന്നെയാണ്. കാഞ്ഞി രപ്പള്ളി ചിറ്റാർപുഴയുടെ പ്രധാന കൈത്തോടുകളിലൊന്നാണ് പൊന്മല തോട്. എന്നാൽ പോളയും ചെളിയും വന്നടിഞ്ഞ് വെള്ളമൊഴുക്ക് പോലും നിലച്ച അവസ്ഥയായിരുന്നു പലയിടങ്ങളിലും . ഇതാണ് തോട് നവീകരിക്കാനായി മുന്നിട്ടിറങ്ങുവാൻ തീരത്തുള്ളവ രെ പ്രേരിപ്പിച്ചത്.

ഇന്ന് തങ്ങൾ താമസിക്കുന്ന പ്രദേശത്തെ പൊന്മല തോടിന്റെ മുന്നൂറ് മീറ്ററോളം ദൂരം ഇ വർ നവീകരിച്ചു കഴിഞ്ഞു.പോളയും ചെളിയും നീക്കം ചെയ്യുന്നതിനൊപ്പം തോടിന്റെ ആഴവും വീതിയും വീണ്ടെടുത്തു.അഞ്ചടിയോളം വീതിയിലേക്ക് ചുരുങ്ങിയ തേടി നിന്ന് ഇരുപതടി വരെ വീതിയായി. ഒരു ലക്ഷത്തോളം രൂപ ഇതിനായി ഇതുവരെ ചെലവഴി ച്ച് കഴിഞ്ഞു. ഇവിടുത്ത താമസക്കാരായ റിയാസ് പുതുപറമ്പിൽ, പി എസ് നൗഷാദ് തെ ക്കേനാത്ത്, റസിലി കരോട്ട് മംത്തിൽ, ഷിബിലി പാലയ്ക്കൽ, ഷാജി മുല്ലയ്ക്കൽ എന്നിവ രാണ് തോട് നവീകരണത്തിനായി പണം മുടക്കുന്നത്. തോടിന്റെ തുടർ സംരക്ഷണത്തി നായി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയിടെ നേതൃത്വത്തിൽ തോട് സംരക്ഷ ണ സമിതിക്കും ഇവിടെ രൂപം നൽകിയിട്ടുണ്ട്.ഹരിതകേരളം മിഷന്‍ റിസോഴ്സ് പേ ഴ്സണ്‍മാരായ അന്‍ഷാദ് ഇസ്മായില്‍ ,വിപിന്‍ രാജു എന്നിവരാണ് ഈ പദ്ധതിക്ക് നേ തൃത്വം നല്‍കുന്നത്…തോട് നവീകരിച്ചതു വഴി ഇവിടെ പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന ചെക്ക്ഡാമിൽ കൂടുതൽ വെള്ളം തടഞ്ഞു നിർത്തുവാനും കഴിയും .പാറത്തോട് പഞ്ചായത്തിലെ 16 മുതൽ 18 വരെ വാർഡുകളിൽ താമസിക്കുന്ന നാനൂറേളം കുടുംബങ്ങൾക്ക് വെള്ളമെ ത്തിക്കുന്ന വണ്ടൻപാറ കുടിവെള്ള പദ്ധതിക്കും ഇതിന്റെ പ്രയോജനം ലഭിക്കും.