പൊൻകുന്നം:നിർമാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷനിൽ ഓഫിസുകൾ ഒരു ക്കുന്ന ജോലികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി സിവിൽ സ്‌റ്റേഷനിൽ ഓഫിസുകൾ അനു വദിച്ച സർക്കാർ വകുപ്പുമേധാവികളുടെ യോഗം ഡോ. എൻ.ജയരാജ് എംഎൽഎ യുടെ അധ്യക്ഷതയിൽ ഇന്നു കാഞ്ഞിരപ്പള്ളി ടിബിയിൽ നടക്കും.

ഓഗസ്റ്റ് രണ്ടാംവാരത്തിൽ ഉദ്ഘാടനം നടക്കത്തക്ക രീതിയിൽ ഓഫിസുകളുടെ നിർമാ ണം പൂർത്തിയാക്കുവാനാണ് അധികൃതരുടെ നീക്കം. ഒൻപത് സർക്കാർ വകുപ്പുകൾ ക്കാണ് സിവിൽ സ്റ്റേഷനിൽ സൗകര്യം അനുവദിച്ചിരിക്കുന്നത്.

ഇവരുടെ പലയിടത്തായി കേന്ദ്രീകരിച്ചിരിക്കുന്ന 12 ഓഫിസുകൾ പുതിയ മന്ദിരത്തി ൽ പ്രവർത്തനം ആരംഭിക്കും. താഴത്തെ നിലയിലെ പകുതിയിലേറെ ഭാഗം വാഹന പാർക്കിങ്ങിനാകും വിനിയോഗിക്കുക. ബാക്കിയുള്ള ഭാഗത്ത് എക്‌സൈസിന്റെ സ്‌റ്റോർ മുറിയും ലീഗൽ മെട്രോളജിയുടെ ത്രാസുകൾ പതിപ്പിക്കാനുള്ള സൗകര്യവും ഇലക്ട്രിക്കൽ മുറിയും ശുചിമുറിയും സജ്ജീകരിക്കും.

നേരത്തേ വിവിധ വകുപ്പുകൾക്ക് മുറികൾ അനുവദിച്ചു നൽകിയിരുന്നെങ്കിലും മിക്ക ഓഫിസുകളും ഒരുക്കുന്ന ജോലികൾ ആരംഭിച്ചിരുന്നില്ല. നിർമാണം പൂർത്തിയായ ലിഫ്റ്റിന്റെ ട്രയൽ റൺ നടത്തുന്നതിന് താൽക്കാലിക വൈദ്യുതി കണക്‌ഷൻ ഉടൻ വേണം. സ്ഥിരമായുള്ള ത്രി ഫേസ് വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള നടപ ടിക്രമങ്ങളും യോഗത്തിൽ തീരുമാനിക്കും.