എരുമേലി : രാജ്യം ഉറ്റുനോക്കുന്ന കർണാടകയിലെ രാഷ്ട്രീയ ചൂട് ഇങ്ങ് എരുമേലി പോലിസ് സ്റ്റേഷനിൽ നേരിട്ട് കേട്ടറിയാം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു ദിവസം ഡ്യൂട്ടി ചെയ്ത അനുഭവങ്ങൾ എസ് ഐ മനോജ് മാത്യുവിനോട് ചോദിച്ചറിയുകയാണ് സഹപ്രവർത്തകർ. കർണാടകയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എരുമേലിയിൽ എസ് ഐ മനോജ് മാത്യു എത്തിയത് കഴിഞ്ഞ ദിവസമാണ്. അഞ്ച് ദിവസവും കർണാടകയിലെ മാണ്ഡി മണ്ഡലത്തിലായിരുന്നു ഡ്യൂട്ടി.

തെരഞ്ഞെടുപ്പ് ഫലം ഒരു പക്ഷെ രാഷ്ട്രീയ അനിശ്ചിതത്വമാകുമെന്ന് സംശയം തോന്നി യിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ സാക്ഷരത ഇല്ലാത്ത ജനങ്ങളാണ് ഗ്രാമങ്ങളിലേറെയും. കൂടാതെ ജീവിതനിലവാരം തീരെ പിന്നോക്കവുമാണെന്ന് മനോ ജ് മാത്യു പറയുന്നു. കോട്ടയം ജില്ലയിൽ നിന്നും എസ് ഐ മനോജ് മാത്യുവും വാക ത്താനം സി ഐ യും എ ആർ ക്യാംപിലെ പോലിസ് സംഘവുമുൾപ്പടെ കേരളത്തിൽ നിന്നും 750 അംഗ പോലിസ് സേനയാണ് കർണാടകയിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത്.

വികസനം പ്രതീക്ഷിച്ച് ഏതെങ്കിലും പാർട്ടിയോട് പ്രത്യേക മമതയില്ലാതെ വോട്ട് ചെയ്യുന്ന കർണാടകയിലെ വോട്ടർമാരുടെ മനസ് പോലെ രാഷ്ട്രീയ വിധിയെഴുത്തും കലങ്ങി മറിഞ്ഞെന്ന് പറയുന്നു എസ് ഐ മനോജ് മാത്യു.