കാഞ്ഞിരപ്പള്ളി: അപകടത്തില്‍പ്പെട്ട ശേഷം നിറുത്താതെ പോയ കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ക്ക് രക്ഷകരായത് കാഞ്ഞിരപ്പള്ളി എസ്. ഐയും ഡ്രൈവറും. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരോടെയാണ് ആനക്ക ല്ലിനും വില്ലണിയ്ക്കും ഇടയില്‍ സംഭവം നടക്കുന്നത്. ഈ സമയത്ത് പട്രോളിംങ് നടത്തുകയായിരുന്ന എസ്.ഐ എ.എസ് അന്‍സില്‍, എസ്. സി.പി.ഒ കെ.ആര്‍ വിജയന്‍ എന്നിവരാണ് യുവാക്കളെ അപകടം മുന്നി ല്‍ കണ്ട് രക്ഷിച്ചത്. ഈരാറ്റുപേട്ട സ്വദേശി നെല്‍സണ്‍ ജോസ്, കപ്പാട് സ്വദേശി ജോസ്, മുക്കൂട്ടുതറ സ്വദേശി എബിന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

പോലീസ് രാത്രി കാല പരിശോധന നടത്തുന്നതിനിടെ ബമ്പര്‍ നിലത്തുര ഞ്ഞ് തീപ്പൊരിയുമായി അതിവേഗത്തില്‍ ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന കാര്‍ അപകട സൂചന അറിയിക്കുന്നതിന് ഇവരുടെ വാഹന ത്തെ പിന്തുടര്‍ന്ന വില്ലണിക്കു സമീപം വാഹനം തടഞ്ഞ് നിര്‍ത്തികയാ യിരുന്നു. ഉടന്‍ തന്നെ മൂവരെയും പുറത്തിറക്കി പോലീസ് ജീപ്പിലേക്ക് മാറ്റി. പോലീസ് ജീപ്പ് നൂറ്റമ്പത് മീറ്ററോളം മാറിയതോടെ വന്‍ ശബ്ദത്തോ ടെ കാറില്‍ തീ പടര്‍ന്നു കയറി.

അഗ്‌നിക്കിരയാകേണ്ട തങ്ങള്‍ നിമിഷങ്ങളുടെ വിത്യാസത്തില്‍ രക്ഷപ്പെ ട്ടതോടെ ഈരാറ്റുപേട്ട സ്വദേശി നെല്‍സണും കപ്പാട് സ്വദേശി ജോസും മുക്കൂട്ടുതറ സ്വദേശി എബിനും ഈ പുനര്‍ ജീവിതത്തിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. അതേ സമയം നിമിഷങ്ങള്‍ക്കുള്ളില്‍ അസ്തമിക്കേണ്ട മൂന്ന് ജീവനുകള്‍ ക്ക് രക്ഷകരായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അന്‍സലും വിജയനും