കാഞ്ഞിരപ്പള്ളി: ചവറ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ വീട്ടില്‍ കയറി ആക്രമിച്ച ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നിന്ന് ചവറ കോയിവിള മുറിയില്‍കിഴക്കേ തില്‍ മിഥുന്‍ മനോഹറിനെ(21)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടി കൂടിയത്.

തമ്പലക്കാട് തുമ്പമടയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ പണിക്ക് എ ത്തിയതായിരു ന്നു. പണികഴിഞ്ഞും ഇയാള്‍ ഇവിടെ തന്നെ തങ്ങുകയാ യിരുന്നു. പോലീസ് പരിശോ ധനയ്ക്കായി സ്ഥലത്തെത്തിയപ്പോള്‍ ഇയാ ള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നാണ് ഇയാളെ പിടി കൂടിയത്. പിന്നീട്ചവറ പോലീസിന് ഇയാളെ കൈമാ റി.