മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെ സി.ഐ. കയ്യേറ്റത്തിനൊരുങ്ങുകയും പ്രതികള്‍ക്കു മുന്നില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തതായി പരാതി. മുണ്ടക്ക യം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്കെതിരെ  വസ്തു വ്യാപാര  തൊഴിലാളി യൂനിയന്‍ (എ.ഐറ്റി.യുസി) ജില്ലാ കമ്മറ്റിയംഗം  മറ്റത്തില്‍ മാത്യുവാണ് ഇത് സംബന്ധിച്ചു കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. വസ്തു വ്യാപാര പ്രശ്‌നത്തില്‍ പരാതി നല്‍കിയ മാത്യുവിനെ എതിര്‍കക്ഷികളെ വിളിച്ചു വരു ത്തിയ കൂടെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. വിഷയം സംസാരിക്കുന്നതിനി ടെ യതൊരു പ്രകോപനവുമില്ലാതെ സി.ഐ.അസഭ്യം പറയുകയും കയ്യേറ്റത്തിനൊരു ങ്ങുകയുമായിരുന്നുവെന്നു  മാത്യു വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
പരാതി നല്‍കിയപ്പോള്‍ തന്നെ കേസില്‍ ചുമതലപെടുത്തിയ സിവില്‍ പൊലീസ് ഓഫീസ ര്‍ പക്ഷാപാദമായി പെരുമാറിയിരുന്നു.ഇതേ തുടര്‍ന്നു സി.ഐ.യെ കണ്ടു വിവരങ്ങള്‍ ബോധ്യപെടുത്തിയിരുന്നെങ്കിലും പിന്നീട് എതിര്‍ക്ഷികള്‍ക്കു മുന്നില്‍ തന്നെ അപമാനി ക്കുകയുമായിരുന്നു. നീതി നല്‍കേണ്ട പൊലീസ് വിരുദ്ധമായി പ്രതിഷേധിച്ച നടപടിക്കെ തിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടചക്കമുളള സമരപരിപാടി ആവിഷ്‌കരിക്കുമെന്നും ഡി.വൈ.എസ്.പിക്കു നല്‍കിയ പരാതി കൂടാതെ പൊലീസ് കംപ്ലയിന്റ അതോരിറ്റിക്കു പരാതി നല്‍കാനും തീരുമാനിച്ചതായി സംഘടന ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാകമ്മറ്റിയംഗം ജോസ് പി.ചിറ്റടി, ബിജു കൊക്കയാര്‍, പി.എസ്.അബ്ദുല്‍ അസീസ് എംജി.ആര്‍ എന്നി വരും പങ്കെടുത്തു.