കാഞ്ഞിരപ്പള്ളി:ഡിവൈഎസ്പി ഓഫീസിൽ നിന്നും കേസ് അന്വേഷണത്തിനു പോയ എസ്ഐ മോഹനകുമാർ പി.ആർ,എഎസ്ഐ കെ.വി രാജു എന്നിവരെ വിഴിക്കത്തോ ട്ടിൽ ബൈക്ക് തടഞ്ഞ് നിർത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുക യും ചെയ്ത കേസിലാണ് കൂവപ്പള്ളി ആലംപരപ്പ് സ്വദേശി അനന്തുവിനെ കാഞ്ഞിരപ്പ ള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം അനന്തുവിനെ കൂവപ്പള്ളി ആലംപരപ്പിൽ നിന്നും കാഞ്ഞിരപ്പള്ളി എസ് ഐ അൻസലും സംഘവും പിടികൂടുകയായിരുന്നു. അന ന്തുവിന്‍റെ പേരിൽ കാഞ്ഞിരപ്പള്ളി, മണിമല, എറണാകുളം സ്റ്റേഷനുകളിലായി സ്ത്രീക ളെ ആക്രമിച്ചതും കഞ്ചാവ് വിൽപ്പനയുമടക്കം  എട്ടോളം കേസിലെ പ്രതിയാണ്.
എഎസ്ഐ ഷാജി, സിപിഒമാരായ ഷാജി ചാക്കോ, നവാസ്, ഷാജി, പ്രദീപ്, ശ്രീരാജ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.

LEAVE A REPLY