പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ. മുണ്ടക്കയം വെളളനാടി സ്വദേശിയായ അഭിമോൻ ജോമോനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. അഭിമോൻ കഴിഞ്ഞ ദിവസം പകൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ ബലപ്ര യോഗത്തിലൂടെ പീഡിപ്പിക്കുകയുമായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭത്തിൽ പോക്സോ നിയമപ്ര കാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.