പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാ വിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം മന്ദിരം ഭാഗത്ത്  പ്ലാംപറമ്പിൽ വീട്ടിൽ  ഗോപികൃഷ്ണൻ (20)യാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവി തയെ പ്രണയം നടിച്ച്  വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതി ജീവതയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഓ എൻ രാജേഷ് , എസ്.ഐ അജി. പി.ഏലിയാസ്, സിപിഓമാരായ ജയകുമാർ, അനീഷ് സലാം, പ്രിയ എൻജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജ രാക്കി റിമാന്‍ഡ്‌ ചെയ്തു.