മുണ്ടക്കയം: കടയില്‍ നിന്നും കിട്ടിയത് പ്ലാസ്റ്റിക് നിര്‍മ്മിത പച്ചമുളക് ,ഉപ്പിലിട്ടമുളക് 18ാം നാളിലും അലിയാതെ തന്നെ.മുണ്ടക്കയം ടൗണിനു സമീപത്തെ ഒരു പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ പച്ചമുളകാണ് പ്ലാസ്റ്റിക് നിര്‍മ്മിതമെന്ന ആരോപണവുമായി ഉപഭോക്താവു രംഗത്തു വന്നത്.

പെരുവന്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവുകൂടിയായ ജോണ്‍ പി.തോമസ് വാങ്ങിയ പച്ചമുളകാണ് പ്ലാസ്റ്റിക് നിര്‍മ്മിതമെന്നു കണ്ടെത്തിയത്.വീട്ടില്‍ ഉപ്പുവെളള ത്തില്‍ സൂക്ഷിച്ചിരുന്ന പച്ചമുളക് ഉപയോഗിക്കുന്നതിനിടെ രുചി വ്യത്യാസം ഉണ്ടായ തോടെയാണ വീട്ടുകാര്‍ പരിശോധന നടത്തിയത്. 18നാള്‍ കഴിഞ്ഞിട്ടും മുളക് വെളളത്തി ല്‍ അലിഞ്ഞിരുന്നില്ല.

ഇതോടെയാണ് ഉളളില്‍ മുളക് അരി നിറച്ച തരത്തിലുളള പ്ലാസ്റ്റിക് മുളകാണ്ന്ന സംശയ മുണ്ടാത്.വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടയെടുക്കേണ്ടത് ഫുഡ് സേഫ്റ്റി അധികൃതരാണന്ന മറുപടിയാണ് ലഭിച്ചത്. സംഭവം സംബന്ധിച്ചു പരാതി നല്‍കാനാനൊരുങ്ങുകയാണ് വീട്ടുകാര്‍.