പൊന്‍കുന്നം: പഞ്ചായത്തിലെ കടകളില്‍ ഗ്രാമപ്പഞ്ചായത്ത് അധികാരി കള്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കൂടുകള്‍ പിടിച്ചെടുത്തു. 15 കടകളില്‍നിന്ന് 51 മൈക്രോണില്‍ താഴെയുള്ള കൂടുകളാണ് പിടികൂടി യത്. ഇവരില്‍നിന്ന് പിഴയീടാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറി യിച്ചു. നിരോധനമേര്‍പ്പെടുത്തിയിട്ടും ചിറക്കടവ് പഞ്ചായത്ത് പരിധി യിലെ കടകളില്‍ പ്ലാസ്റ്റിക് കൂടുകളില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടായി രുന്നു.

പ്ലാസ്റ്റിക്കിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് ക മ്മിറ്റി വിഭാഗം മുന്‍കൈയെടുക്കുകയായിരുന്നു. രണ്ടായിരം മുതല്‍ ഇരു പത്തയ്യായിരം രൂപ വരെ പിഴ.മുന്‍പ് അഞ്ഞൂറ് രൂപയായിരുന്നു പിഴ. നിലവിലെ നിയമമനുസരിച്ച് കുറഞ്ഞ പിഴ രണ്ടായിരം രൂപയാണ്. വി വിധ വകുപ്പുകള്‍ പ്രകാരം 25000 രൂപ വരെ ഈടാക്കാം. ഇക്കാര്യ ങ്ങള്‍ കടക്കാരെ ധരിപ്പിച്ചിട്ടുണ്ട്. നിലവില്‍ പ്ലാസ്റ്റിക് കണ്ടെടുത്ത കടകളില്‍നി ന്ന് ഈടാക്കേണ്ട പിഴത്തുക അടുത്ത പഞ്ചായത്ത് കമ്മിറ്റിയിലേ തീരുമാ നിക്കൂ.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ്, അംഗങ്ങളായ പി.മോഹന്‍ റാം, പി.പ്രജിത്ത്, ഉഷ ശ്രീകുമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥ ര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ബുധനാഴ്ച 19 കട കളിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളില്‍ ചിറക്കടവ് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കടകളിലും പരിശോധന നടത്തുമെ ന്ന് ഇവര്‍ അറിയിച്ചു.