കാഞ്ഞിരപ്പള്ളി:വികസനത്തിന് ആവിശ്യമായ ഭൂമി കണ്ടെത്തിയില്ലങ്കില്‍ കാഞ്ഞിരപ്പള ളിയുടെ വികസന സ്വപ്നങ്ങള്‍ മുരടിക്കുമെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ. ഭാവി യിലേക്ക് പഞ്ചായത്തിലെ റവന്യൂ ഭൂമിയും പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും സര്‍വേ നടത്തി കണ്ടത്തിയില്ലങ്കില്‍ ഭാവിയില്‍ പല വികസനത്തിനും തടസം ഭൂമിയുടെ ലഭ്യത കുറവായിരിക്കും.

ഇതിന് പരിഹാരമായി ആവിശ്യമായ ഭൂമി കണ്ടെത്തുവാന്‍ പുറ മ്പോക്ക് ഭൂമികള്‍ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വേ നടത്താന്‍ തയറാകണമെന്ന് എംഎല്‍എ പറഞ്ഞു. ഐഎച്ച്ആര്‍ഡി കോളജ്, ഫയര്‍‌സ്റ്റേഷന്‍, ബൈ പ്പാസ് എന്നിവയുടെ നിര്‍മാണത്തിന് തടസം സ്ഥലം ലഭിക്കാത്തതാണ് പ്രധാന കാരണം.

ഐഎച്ച്ആര്‍ഡി കോളജിന് അവശ്യമായ സ്ഥലം കഴിഞ്ഞ ഏഴ് വര്‍ഷമായി കണ്ടെത്താ ന്‍ കഴിയാത്തത് മൂലം കോളജ് തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. യുജിസി നിയമപ്രകാരം കോളജിന് അവശ്യമായ അഞ്ചേക്കര്‍ സ്ഥലമാണ് വേണ്ടത്. എന്നാല്‍, ഇത് കണ്ടെത്താന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സ്ഥലം ലഭിച്ചാല്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫണ്ട് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും നല്‍കാന്‍ താന്‍ തയറാണെ ന്നും ജയരാജ് പറഞ്ഞു.

ഇതേ അവസ്ഥയാണ് ഫയര്‍ഫോഴ്‌സിന്റെയും. 45 ജീവനക്കാര്‍ ഇടുങ്ങിയ മുറിയില്‍ കഴിയാന്‍ തുടങ്ങിട്ട് കാലം ഏറെയായെന്നും ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തുക വക കൊള്ളിക്കുമെന്നും എംഎല്‍എ പറഞ്ഞു. സമാന അവസ്ഥയാണ് ബൈപ്പാസിന്റെയും. നിര്‍മാണം വൈകുവാന്‍ കാരണം സ്ഥലം വിട്ടു ലഭിക്കാത്തതാണ് കാരണം. അവസ്ഥ കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ലയെന്നും മറ്റ് പഞ്ചായത്തുകളിലും സമാന അവസ്ഥയാണ്. പഴയക്കാലത്ത് വികസനത്തിന് സ്ഥലം നല്‍കാന്‍ ആളുകള്‍ തയറായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണെന്നും എംഎല്‍എ പറഞ്ഞു.