എരുമേലി ഒരുങ്കല്‍ കടവില്‍ സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമിയാണ് തിരി ച്ച് പിടിക്കുന്നത്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ആവശ്യപ്രകാരം താ ലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഇതിന്റെ ഭാഗമായി രണ്ടു ദിവസങ്ങ ളായി സര്‍വ്വേ നടപടികള്‍ നടന്നുവരികയാണ്.താലൂക്ക് സര്‍വ്വേയര്‍.ജി സു ഭാഷ്‌സര്‍വ്വേയര്‍മാരായ സുനീഷ് ഡി ബാബു,ബിബിന്‍ വി,അരുണ്‍ സോ മന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണിമലയാറിന്റെ തീരത്തെ ഏക്ക റ്കണക്കിന് വരുന്ന കയ്യേറ്റ ഭൂമി അളന്ന് തിരിക്കുന്നത്.പഞ്ചായത്ത് ജിവനക്കാരായ മുഹമ്മദ് സിയാദ്,സുരേഷ് ബാബു എന്നിവരും സര്‍വ്വേ സം ഘത്തിനൊപ്പമുണ്ട്. ഭൂമി അളന്ന് തിരിക്കുന്നതിനൊപ്പം ഇ വിടങ്ങളില്‍ സര്‍വ്വേകല്ലുകളും സ്ഥാപിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ആറ്റ് തീരത്ത് നിന്ന് മുപ്പത് മീറ്റര്‍ വരെവീതിയില്‍ ക യ്യേറ്റം നടന്നതായി സര്‍വ്വേ യില്‍ കണ്ടെത്തി.പുറമ്പോക്ക് ഭൂമി കയ്യേറി റബ്ബര്‍ റീപ്ലാന്റു ചെയ്യുകയും, ഇതില്‍ നിന്ന് ആദായമെടുക്കുന്നതായും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.കൂടാതെ ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ഇവിടെയുണ്ടായിരു ന്ന മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവ സത്തിനുള്ളില്‍ സര്‍വ്വേ നടപടി കള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഇതിന് ശേഷം മാത്രമെ കയ്യേറിയ ഭൂമിയുടെ അളവ് കൃത്യമായി അറിയാനാകൂ.ഈ സ്ഥലത്ത് ഐഎച്ച്ആര്‍ഡി കോളേജിനായി കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയുമോ എന്നും പഞ്ചായത്ത് ഭരണസമിതി പരിശോധിക്കുന്നുണ്ട്.