എരുമേലിയിൽ പൈനാപ്പിൾ കൃഷിക്ക് ഉപാധിയോടെ ഹൈക്കോടതി അനുമതി മലി നീകരണം ആരോപിച്ച് നാട്ടുകാർ പൈനാപ്പിൾ കൃഷി തടയുന്ന എരുമേലി മേഖലയി ൽ കൃഷി തുടങ്ങാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. കോടതിയുടെ അടുത്ത ഉത്തരവ് വരെ രാസവസ്തുക്കൾ,കൃതിമ കളനാശിനി,കീടനാശിനി,ഹോർ മോൺ എന്നിവയുടെ പ്രയോഗം വിലക്കി.

കാഞ്ഞിരപ്പള്ളി സ്വദേശി സി.കെ അനിൽകുമാർ ഉൾപ്പെടെ പൈനാപ്പിൾ കർഷകർ സ മർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.ഇപ്പോൾ കൃഷി തുടങ്ങേണ്ട സമയമാണന്നും തൈ നട്ടില്ലങ്കിൽ വ്യവസായത്തെ ബാധിക്കു മെന്നും ഹർജിക്കാരൻ അറിയിച്ചു. കൃഷി ഓഫീസർമാർക്ക് ഇടക്കിടെ സ്ഥല പരിശോധന നട ത്താനും ആവിശ്യമെങ്കിൽ മണ്ണിന്റെയും ജലസോ ത്രസിന്റെയും പരിശോധന നടത്താ മെന്നും കോടതി വ്യക്തമാക്കി. തൈ നടാൻ മണ്ണൊരുക്കുന്ന വേളയിൽ കൃഷി ഓഫീസർ മാരെ അറിയിക്കണം.നാട്ടുകാർ പരാതിപ്പെട്ടാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും വ്യവസ്ഥ ലംഘി ച്ചാൽ ഫാം അടച്ചുപൂട്ടാമെന്നും പറഞ്ഞ കോടതി പോലീസ് ക്രമസമാധാന പാലനം ഉറപ്പാക്കണമെന്നും ഉത്തരവിട്ടു. കൃഷിക്കു രാസവസ്തുക്കൾ, കൃതിമ കളനാശിനി, കീടനാശിനി, ഹോർമോൺ എന്നിവ പ്രയോഗിക്കുന്നത് ജലസോത്രസുകളെ മലിനമാ ക്കുമെന്ന ആശങ്കയുണ്ടന്ന് നാട്ടുകാർ ആരോപിച്ചു.പൈനാപ്പിൾ കൃഷിക്ക് അനുയോ ജ്യമായ സാങ്കേതികവിദ്യ സംബന്ധിച്ച് നിലപാടു അറിയിക്കാൻ ജൈവവൈവിധ്യ ബോർഡ് സാവകാശം തേടിയിട്ടുണ്ട്.