കാനനപാതയിലൂടെ ഉള്ള ശബരിമല തീർത്ഥാടകർക്ക് വിവിധ സേവന പ്രവർത്തനങ്ങ ളുമായി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ ഇൻഫർമേഷൻ സെൻറർ ആരംഭിച്ചു.കുടിവെ ള്ളം,ഓക്സിജൻ സിലണ്ടർ,വന്യ ജീവികളിൽ നിന്നുള്ള ആക്രമണം തടയുക,കാട്ടുതീയി ൽ നിന്ന് സംരക്ഷിക്കുക തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ ആണ് ആരംഭിച്ചത്.
ഫയർഫോഴ്സിന്റെ സഹകരണത്തോടെയാണ് സെന്റർ പ്രവർത്തിക്കുക.കാനനപാത യിൽ കാളകെട്ടി ശിവക്ഷേത്രത്തിനു സമീപമാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത് .എ രുമേലി കോയിക്കകാവ് മുതൽ കളകെട്ടി വരെ വനപാതയുടെ ഇരുവശങ്ങളിലും തീർ ത്ഥാടകരുടെ സംരക്ഷണത്തിനായി വന സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെ 40 ഓളം അംഗങ്ങളാണ് ഉള്ളത്.സെന്ററിന്റെ ഉത്ഘാടനം എരുമേലി റെയ്ഞ്ച് ഓഫീസർ എൻ.വി.ജയകുമാർ നിർവ്വഹിച്ചു.
വാർഡ് അംഗം സോമൻ തെരുവത്തിൽ, വന സംരക്ഷണ സമിതി പ്രസിഡന്റ് എം.എസ് സതീഷ്,ഡപ്യൂട്ടി റെയ്ഞ്ചർ ബിജു സോമൻ,വി.വി അനിൽ,എസ്.ശിവരാജൻ, തുടങ്ങി യവർ പ്രസംഗിച്ചു.2 മാസത്തോളം സേവന പ്രവർത്തനം നടത്താനാണ് ഡിപ്പാർട്ടുമെന്റി ന്റെ തീരുമാനം.