സംസ്ഥാന വിനോദസഞ്ചാര വകുപ്പ് എരുമേലി കൊരട്ടി പാലത്തിന് സമീപം മണിമല യാറിന്റെ തീരത്ത് നാലര ഏക്കറിലായി ആരംഭിച്ച എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ ഒരു കോടി രൂപ അനുവദിച്ച് പുനരുദ്ധരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാട നം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യ ക്ഷത വഹിച്ചു. 3 ഹാളുകൾ, 2 ഡോർമെട്രികൾ, 8 മുറികൾ എന്നിവയും കൂടാതെ, 80 ശുചിമുറികളുമായിരുന്നു ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
തുടർന്ന് പിന്നീട് ഒരു പുതിയ ഹാളും, രണ്ട് വിഐപി മുറികളും കൂടി നിർമ്മിക്കുക യുണ്ടായി. തീർത്ഥാടകർക്കും യാത്രക്കാർക്കും സൗകര്യപ്രദമായി ഉപയോഗപ്പെട്ടു വ ന്നിരുന്ന ഈ പിൽഗ്രിം അമിനിറ്റി സെന്റർ, കോവിഡ് കാലത്ത് ഉണ്ടായ അടച്ചിടലും, കാലപ്പഴക്കവും മറ്റും മൂലം കെട്ടിടങ്ങൾ താറുമാറാകുന്നതിനും വലിയതോതിൽ അറ്റ കുറ്റ പണികൾക്കും ഇടവരുകയുമുണ്ടായി. പി. എ മുഹമ്മദ് റിയാസിന് എംഎൽഎ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇത് സംബന്ധമായി വിശദമായ നിവേദനം സമർപ്പിക്കു ക യും, എസ്റ്റിമേറ്റും റിപ്പോർട്ടും നൽകുകയും ചെയ്തതിനെ തുടർന്ന് എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ പുനരുദ്ധരിക്കുന്നതിന് 1 കോടി രൂപ ഫണ്ട് അനുവദിക്കുകയായി രുന്നു. ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക് ) എന്ന പൊതുമേഖല സ്ഥാപനത്തെ ചുമതലപ്പെടുത്തുക യും ചെയ്തു.  യോഗത്തിൽ മുഹമ്മദ് ഇഖ്ബാൽ, കെ.കെ. പദ്മകുമാർ, ഡേവിഡ് എം. കൊരയ്യ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷാനവാസ് പിഎ, ജെസ്‌ന നജീ ബ്, ബിൻസി മാനുവൽ, രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരായ വി.ഐ. അജി,ബിനോ ജോൺ,ടി.വി.ജോസഫ്,ജോസ് പഴയതോട്ടം,സലിം വാഴമറ്റം,നൗഷാദ് കുറുംകാട്ടിൽ, അനിയൻ എരുമേലി എന്നിവർ സംസാരിച്ചു.