കാഞ്ഞിരപ്പള്ളി :കപ്പാട് ഗവ.പന്നി വളർത്തൽ കേന്ദ്രത്തിൽ 90 പന്നികൾ കൂട്ടത്തോ ടെ ചത്തൊടുങ്ങി. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള ബ്രൂസെല്ലാ രോഗ ബാധ യെന്ന് സംശയം. എന്നാൽ ഫാം അധികൃതർ സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നില്ല .

ഒക്ടോബർ 13നാണ് ഫാമിലെ പന്നികളിൽ രോഗ ലക്ഷണം കണ്ടതും ഏതാനും പന്നി കൾ ചത്തതും. തുടർന്ന് ജില്ലാ വെറ്ററിനറി ഒാഫിസിൽ നിന്നുമുള്ള ഡോക്ടർമാരെ ത്തി പരിശോധിച്ചതിന് ശേഷം 15നാണ് രോഗലക്ഷണങ്ങളുള്ളവയെ കണ്ടെത്തി കൊ ന്നു കുഴിച്ചു മൂടിയത്. പെട്രോൾ ഒഴിച്ചു കത്തിച്ചതായും സംശയമുള്ളതായി പരിസ രവാസികൾ പറയുന്നു.രൂക്ഷ ദുർഗന്ധം വമിച്ചാതയും, ഈ സമയത്ത് മറ്റാരെയും ഫാമിലേക്ക് കയറാൻ അനുവദിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.ബ്രൂസെല്ലാ ബാക്ടീരിയ പകർത്തുന്ന ഈ രോഗം മൃഗങ്ങളുമായി സമ്പർക്കം പുല ർത്തുന്ന മനുഷ്യരിലേക്കും പകരാൻ സാധ്യയുള്ളതാണ്. പുറത്തു ദൂരെ നിന്നും കൊ ണ്ടു വന്ന ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് രോഗം ബാധിച്ച പന്നികളെ കുഴിച്ചു മൂടിയത്.എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ലെന്ന് ഫാമിലെ ലൈ വ് സ്റ്റോക് ഇൻസ്പെക്ട്ര‍ സൂരജ് പറയുന്നത്.ഫാമിൽ ആകെ 200 പന്നികളാണ് ഉണ്ടായിരുന്നത്.

പനിയോ മറ്റു രോഗ ലക്ഷണങ്ങൾ കണ്ടാൽ കാളകെട്ടി പ്രാഥികാരോഗ്യ കേന്ദ്രത്തിൽ
ചികിൽസ തേടണമെന്ന് ഫാം അധികൃതർ പറഞ്ഞതായി പരിസര വാസികൾ പറയു ന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.വാർത്ത പരന്നതോടെ പനിയും ശരീര ത്ത് ചൊറിച്ചിലും അനുഭവപ്പെട്ട പരിസരവാസികളായ സ്കൂൾ വിദ്യാർഥിയടക്കം മൂന്നു പേർ ഇന്നലെ രാത്രി കാളകെട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.പന്നികളെ പ്രജനനം നടത്തി ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെയും ,പ്രായമായ വെ ഇറിച്ചിവ്യാപാരികൾക്കും വിൽക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഫാം അധികൃതരെ കൂടാതെ വാർഡംഗം ഉൾപ്പടെയുള്ള പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സംഭവം അറിഞ്ഞിട്ടും പുറത്തു പറയാതെ മൂടി വച്ചതിൽ നാട്ടുകാർ വൻ പ്രതിഷേധത്തിലാണ് . ഇന്ന് ക്ര‍മ്മ സമിതി രൂപീകരിച്ച് സമരം
ആരംഭിക്കുമെന്നും നാട്ടുകാർ അറിയിച്ചു.