എരുമേലി അമ്പലപ്പുഴ സംഘത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പൊലീസ് സംഘ ത്തെ വിട്ടുനല്‍കും.പേട്ടതുള്ളലിന്റെ ഭാഗമായി ആലങ്ങാട് സംഘത്തിന്റെ രഥയാത്ര എ രുമേലിയിലേക്കു പുറപ്പെട്ടു.11നാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ള ല്‍ നടക്കുന്നത്. ഉച്ചയോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അമ്പലപ്പുഴ തുള്ളല്‍ നടക്കും.
സമൂഹ പെരിയോന്‍ കളത്തില്‍ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ ടൗണ്‍ നൈനാര്‍ മസ്ജിദില്‍ സ്വീകരിക്കും. പിന്നീട് വാവരു സ്വാമിയുടെ പ്രതിനിധിക്കൊ പ്പം വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടക്കും. ഉച്ചകഴിഞ്ഞാണ് ആലങ്ങാട് സംഘത്തി ന്റെ തുള്ളല്‍. ആകാശത്ത് മഹാദേവന്റെ പ്രതീകമായി നക്ഷത്രം കാണുമ്പോഴാണ് തു ള്ളല്‍ ആരംഭിക്കുക. അയ്യപ്പ ചൈതന്യം ആവാഹിച്ച ഗോളക,കൊടി,ഗജവീരന്‍മാര്‍, വെ ളിച്ചപ്പാടുകള്‍,കാവടി,ശിങ്കാരിമേളം,ചിന്ത്,നാഗസ്വരം,ചെണ്ട അകമ്പടികളോടെയാണ് തു ള്ളല്‍ നടക്കുകയെന്ന് ആലങ്ങാട് യോഗം പെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാര്‍ ആണ്.
രണ്ടിനു പുറപ്പെട്ട രഥയാത്ര പെരുമ്പാവൂര്‍,കീഴില്ലം എന്നീ ക്ഷേത്രങ്ങളില്‍ എത്തി.പാന ക പൂജയും നടന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂവാറ്റുപുഴ,കൂത്താട്ടുകുളം,രാമപുരം, ഇളങ്ങുളം,ക്ഷേത്രങ്ങളില്‍ പാനകപൂജയും അന്നദാനവും നടക്കും.ഒമ്പതിന് എരുമേലി യില്‍ എത്തും. 10ന് എരുമേലിയില്‍ പീഠം വയ്ക്കല്‍, പാനകപൂജ എന്നിവ നടക്കും. പേട്ടതുള്ളലിനു ശേഷം രണ്ടു സംഘങ്ങളെയും വലിയമ്പലത്തില്‍ സ്വീകരിക്കും.