ജനുവരി 10, 11 തിയതികളിലായി നടക്കുന്ന എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും സുഗമമായി നടക്കുന്നതിൻ്റെ മുന്നോടിയായി അവലോകന യോഗം ചേർന്നു.എരുമേലി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകു ട്ടി അധ്യക്ഷനായി. സെബാസ്റ്റൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉൽഘാടനം ചെയ്തു. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി, കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ജസ് ന നജീബ്, നാസർ പനച്ചിയിൽ, എരുമേലി മഹല്ലാ ജമാഅത്ത് പ്രസിഡണ്ട് പി എ ഇർഷാദ്, സെക്രട്ടറി അ ബ്ദുൽ കരീം, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.എൻ ബാബുകുട്ടൻ, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയൻ അനിയൻ എരുമേലി, എസ് മനോജ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോ ഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി.