നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പെരുവന്താനം മുസ്ലിം പള്ളിയുടെ  പുനർ നിർമ്മാണ ത്തിന് തുടക്കമായി 400 വർഷത്തെ പാരമ്പര്യവും 200 വർഷത്തെ ജമാഅത്ത് സംവിധാന വുമുള്ള പെരുവന്താനം ജുമാ മസ്ജിദ് കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ പള്ളി പണിയുന്നത്. രണ്ട് കോടി രൂപ മുടക്കിയാണ് നിർമാണം നടത്തുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് പീരുമേട്ടിലും  കോലാഹലമേട്ടിൽ ധ്യാനവും നമസ്കാരവുമായി കഴിഞ്ഞിരുന്നു  അഫ്ഗാൻസ്വദേശിയും സൂഫിവര്യനുമായിരുന്ന പീരുബാവയുടെ പേരിൽനിന്നാണ് പ്രദേശത്തിന് പീരുവന്തതാനം എന്ന തമിഴ് വാക്ക് വിളിപ്പേര് പിന്നീട് പെരുവന്താനം എന്നായി മാറുകയായിരുന്നു 1845 45 ആദ്യ മുസ്ലിം പള്ളി നിലവിൽവന്നു അതിനു മുൻപ്  താൽക്കാലിക സംവിധാനമാണ് ഇവിടെ. ഉണ്ടായിരുന്നത് .പുനർ നിർമ്മിക്കുന്ന പെരുവന്താനം ജുമ മസ്ജിദിന്റെ നിർമ്മാണോത്ഘടനം നടന്നു. മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ അൽ ഹാജ് അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി നിർമ്മാണോ ത്ഘാടനം നിർവ്വഹിച്ചു . ജമാഅത്ത് പ്രസിഡന്റ് ഹാജി NK ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് ഇമാം VK മുഹമ്മദ് മൗലവി, TKഇബ്രാഹിംകുട്ടി, PNഅയ്യൂബ് ഖാൻ,PY ഹാരിസ് ,TYഷറഫുദ്ദീൻ KAനൗഫൽ , മൗലവി,VI സിദ്ദിക്ക് മൗലവി തുടങ്ങിയവർ സംസാരിച്ചു.