വീട്ട് പേര് പോലെ സേവനത്തിലും മേസ്തിരിയാണ് പള്ളിയും ഗ്രോട്ടോയും നിർമിച്ച ഈ വൈദികൻ

കണമല :ഇടവകാംഗങ്ങൾ കൊതിക്കുകയാണ് ഫാ.പീറ്റർ മേസ്തിരിപ്പറമ്പിലിനെ ഇട വക വികാരിയായി കിട്ടാൻ.പത്ത് ലക്ഷത്തോളം രൂപാ നിർമ്മാണ ചിലവ് വരുന്ന മനോഹരമായ ഗ്രോട്ടോ മുപ്പതിനായിരം രൂപയിൽ താഴെ ചിലവിൽ ഈ വൈദികൻ സൗജന്യമായി നിർമിച്ചത് സ്വന്തം കരവിരുതിൽ.തുലാപ്പള്ളി – മാർത്തോമ്മാശ്ലീഹാ പള്ളിയിലാണ് വൈദികൻ ഫാ.പീറ്റർ മേസ്തിരിപ്പറമ്പിലിന്റെ കരവിരുതിൽ നിറഞ്ഞ മനോഹരമായ ഗ്രോട്ടോയുള്ളത്.ഗ്രോട്ടോയുടെ വെഞ്ചരിപ്പ് ശനിയാഴ്ച വൈകിട്ട് നാലിന് നടക്കും. പള്ളിയുടെ മുമ്പിൽ പത്ത് അടിയോളം ഉയരമുള്ള കരിങ്കൽ ഭിത്തി നിർമിച്ചതും ഇദ്ദേഹമാണ്. രണ്ട് വർഷം മുമ്പ് ഇവിടെ ചുമതലയേൽക്കുമ്പോൾ അത് വരെ സേവനം ചെയ്തിരുന്ന റാന്നി കണ്ണമ്പ ള്ളിയിലെ ദൈവാലയത്തിൽ പള്ളിയുടെ അവസാനവട്ട പണികൾ വരെ ഇദ്ദേഹമാണ് സ്വന്തമായി ചെയ്തത്. അവിടെ നിർമിച്ച മണിഗോപുരം ഫാ.പീറ്ററിന്റെ കലാമികവി ന്റെ മറ്റൊരു നേർക്കാഴ്ചയാണ്. തുലാപ്പള്ളി മാർത്തോമ്മാശ്ലീഹാ പള്ളിയിൽ ഗ്രോട്ടോ യുടെ നിർമാണം പൂർത്തിയായത് ആറു മാസം കൊണ്ടാണ്.സിമെന്റും മണലും കമ്പിയും മാത്രം പണം ചെലവിട്ട് വാങ്ങി. പണികൾ മൊത്തം വൈ ദികനാണ് ചെയ്തത്. ഇടവകാംഗങ്ങൾ സഹായത്തിനൊപ്പമുണ്ടായിരുന്നു.കല്ല് കെട്ട്, കമ്പികെട്ട്, വാർപ്പ് പെയിന്റിംഗ്‌, വെൽഡിങ് ഉൾപ്പടെ എല്ലാ ജോലികളും അച്ചൻ തനി യെയാണ് ചെയ്തത്. ടെക്നിക്കൽ ജോലികൾ എല്ലാം അറിയാവുന്ന അച്ചൻ ഒരു ചിത്രക ലാ വിദഗ്ധൻ കൂടിയാണ്.സേവനത്തിലും വീട്ടുപേര് പോലെ കരവിരുത് സൗജ ന്യമായി പള്ളികൾക്ക് സമർപ്പിക്കുന്ന ഈ വൈദികനെ ഇടവകാംഗങ്ങളും നാട്ടുകാരും അതിരറ്റ് സ്നേഹിച്ചുകൊണ്ടിരിക്കുന്നു.