വിചിത്ര ജീവി:വ്യാജപ്രചാരണം പീരുമേട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു;  ജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ ചിത്രങ്ങ ളും സോഷ്യല്‍ മീഡിയയില്‍….

പീരുമേട്:പ്രദേശത്ത് വിചിത്ര ജീവിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേ ശങ്ങൾ പ്രചരിപ്പിക്കുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. വിചിത്രജീവിയുടെ ചിത്രങ്ങളും ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.

മലയോര മേഖലയിലും തോട്ടം മേഖലയിലുമാണ് സന്ദേശങ്ങൾ പരിഭ്രാന്തി പടർത്തിയി രിക്കുന്നത്.പലയിടങ്ങളിലും സന്ദേശംകണ്ട നാട്ടുകാർ തങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂ ളുകളിൽ ഫോണിൽ വിളിച്ചും നേരിൽചെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പു നൽകി.

സന്ദേശങ്ങൾ കണ്ട ദൂരദേശത്തുള്ള ബന്ധുക്കളും വിദേശത്തുള്ളവരും ഫോണിലൂ ടെയും മറ്റും സത്യാവസ്ഥ അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല.സന്ദേശത്തോടൊ പ്പം പീരുമേട്ടിൽ വിചിത്ര ജീവിയെ കണ്ടെന്ന വിവരംകൂടി ചേർത്തതാണ് പ്രദേശത്തുള്ള വരെ ഭയപ്പെടുത്തുന്നത്.

ഏതോ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ദൃശ്യങ്ങളാണ് സന്ദേശത്തിലൂടെ പ്ര ചരിക്കുന്നതെന്നാണ് അറിയുന്നത്.വിചിത്ര ജീവി എന്നത് വ്യാജമാണെന്നും ഇത്തരത്തി ൽ പരാതികൾ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും പീരുമേട് എസ്ഐ ആർ.രാജേ ഷ് പറഞ്ഞു.സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും അദ്ദേ ഹം പറഞ്ഞു.

 

LEAVE A REPLY