കാഞ്ഞിരപ്പള്ളി: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് നെല്ലിമലപുതുപ്പറമ്പിൽ തസ്‌ലിം സിയാദ് (21) ആണ് പോലീസ് പിടിയിലാ യത്. തസ്‌ലിം കാഞ്ഞിരപ്പള്ളി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കാഞ്ഞിര പ്പള്ളിയിലെ സ്‌കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ യുവാവിന്റെ ശല്യംകാരണം മറ്റൊരു സ്ഥലത്തെ സ്‌കൂളിലേക്ക് മാറ്റിയിരുന്നു.തുർന്നും പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പെൺകൂട്ടിയെ ഹോസ്റ്റലിൽ കൊണ്ടു ചെന്ന് വിടാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായി രുന്നെന്ന് പോലീസ് പറഞ്ഞു. പിഡിപ്പിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൈബെലിൽ പകർത്തുകയും ചെയ്തു. പിന്നീട് പെൺകുട്ടി കോട്ടയം ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ പരാതിപ്പെടുകയായിരുന്നു.തുടർ അന്വേഷണത്തിനായി സി.ഐ ഷാജു ജോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയ തിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയി കോടതിയൽ ഹജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.