തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കേസില്‍ പി.സി. ജോര്‍ജിനെ തിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുണ്ടക്കയം: ഒരു വര്‍ഷം മുന്‍പ് മുണ്ടക്കയം വെളളനാടി എസ്റ്റേറ്റിലെ ഹാരിസണ്‍ കമ്പനി മുണ്ടക്കയം ഡിവിഷനിലെ റബ്ബര്‍ തോട്ടം തൊഴിലാളി കള്‍ക്കു നേരെ തോക്കു ചൂണ്ടിയ കേസില്‍ പൂഞ്ഞാര്‍ എം. എല്‍. എ. പി. സി. ജോര്‍ജിനെതിരെ മുണ്ടക്കയം പൊലീസ് കോടതിയില്‍ കുറ്റപത്രം സമ ര്‍പ്പിച്ചു.

2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയി ലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെ തുടര്‍ന്നാ ണ് സ്ഥലം എം.എല്‍.എ.കൂടിയായ പി.സി.ജോര്‍ജ് എത്തിയത്.പുറമ്പോ ക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെ ത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമു ണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത് തൊ ഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.

ഇത് സംബന്ധിച്ചു തോട്ടം തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നു മുണ്ട ക്കയം പൊലീസ് കേസെടുത്തിരുന്നു. ചീത്ത വിളിക്കുകയും തോക്കെടു ത്ത് കൊല്ലുമെന്നു തൊഴിലാളികളെ ഭീഷണിപെടുത്തിയെന്നുമാണ് പൊ ലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടു കൊല്ലം വരെ തട വു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എം.എല്‍.എക്കു നേരെ പൊലീസ് സമ ര്‍പ്പിച്ചിരിക്കുന്നത്. എംെ.എല്‍.എ.യെ തോട്ടം തൊഴിലാളികള്‍ കയ്യേറ്റം ചെയതെന്നു കാട്ടി പി.സി.ജോര്‍ജ് നല്‍കിയപരാതിയുടെ അടിസ്ഥാനത്തി ല്‍ തൊഴിലാളികള്‍ക്കു നേരെയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാഞ്ഞിര പ്പളളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.