പത്തനംതിട്ടയിൽ എൻഡിഎയെ പിന്തുണയ്ക്കുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളിൽ ഇടത് വലത് മുന്നണികളെയും പിന്തുണയ്ക്കാൻ നീക്കം. പാർട്ടിയിൽ നിന്ന് അണികളുടെയും, നേതാക്കളുടെയും വ്യാപകമായ കൊഴിഞ്ഞ് പോക്ക് തുടങ്ങിയതോടെ നിലപാട് മാറ്റ ത്തിനൊരുങ്ങി പി സി ജോർജ് എംഎൽഎ.പത്തനംതിട്ടയിൽ എൻഡിഎയെ പിന്തുണ യ്ക്കുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളിൽ ഇടത് വലത് മുന്നണികളെയും പിന്തുണയ്ക്കാ നാണ് പി സി യുടെ നീക്കം. 

അല്പസമയത്തിനകം നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗി ക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പത്തനംതിട്ടയിൽ സുരേന്ദ്രന് തന്നെയായിരി ക്കും പിന്തുണ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനും പിന്തുണ പ്രഖ്യാപിച്ചേക്കും, മറ്റ് മണ്ഡലങ്ങളിലെ നിലപാട് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും .എ ൻ ഡി എ യുമായി ഒരു ധാരണയിൽ എത്താൻ കഴിയാത്തതും പി സി യുടെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണമാണ്. അമിത് ഷാ അടക്കമുള്ള നേതാക്കളെ കാണാൻ പി സി നടത്തിയ നീക്കം ഫലം കണ്ടിരുന്നില്ല.

കേരളത്തിൽ സന്ദർശനത്തിനായെത്തിയ മറ്റൊരു കേന്ദ്ര നേതാവിനെ സന്ദർശിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. ഇതാണ് ഓരോ മണ്ഡലത്തിലും ഓരോ മുന്നണിയിൽ പെട്ടവ രെ പിന്തുണയ്ക്കാനുള്ള നിലപാടിലേക്ക് പി സി യെ എത്തിച്ചത്.കൂടെയുള്ളവരെ ഒന്നാ യി പിണക്കി മുന്നോട്ട് പോകാൻ കഴിയില്ലന്ന തിരിച്ചറിവിലേക്ക് ജോർജ് എത്തിയതാ യാണ് വിവരം.എന്നാൽ ജനപക്ഷം പാർട്ടിക്കും, പി സി ക്കും നിർണായക സ്വാധീനമുള്ള പൂഞ്ഞാർ ഉൾക്കൊള്ളുന്ന പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണ യ്ക്കുവാനുള്ള ജോർജിന്റെ നീക്കം അണികൾ ഉൾക്കൊള്ളാൻ വഴിയില്ല. അടിക്കടിയു ള്ള നിലപാട് മാറ്റവും ജോർജിന് തിരിച്ചടിയായേക്കും.