റബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്ന് പി.സി.ജോർജ് എം .എൽഎ.റബർ കൃഷിയെ ‌സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നു തുറന്നടിച്ച അദ്ദേഹം പരിസ്ഥിതി നശിപ്പിക്കുന്നതാണ് റബർ കൃഷിയെന്നും പറഞ്ഞു.സായിപ്പന്മാർ കേരളീയ രെ കബളിപ്പിക്കാൻ കൊണ്ടു വന്നതാണ് ഈ കൃഷി.

സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്ക് നൽകരുത്.നില വിലുള്ള റബർ മരങ്ങൾ വെട്ടി നശിപ്പിക്കണം-ജോർജ് പറഞ്ഞു.റബർ കൃഷിയേയും കർ ഷകരേയും പ്രോത്സാഹിപ്പിക്കരുതെന്നും നിയമസഭയിൽ ജോർജ് പറഞ്ഞു.റബർ കർഷക രെ സഹായിക്കരുതെന്ന ജോർജിന്‍റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി. എസ്.സുനിൽ കുമാർ പറഞ്ഞു.റബർ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.