പൂഞ്ഞാര്‍: പത്തനം തിട്ട ലോക്‌സഭാ  എന്‍ഡിഎ സ്ഥാനാര്‍ത്ഥി  കെ. സുരേന്ദ്രന്റെ പൂ ഞ്ഞാര്‍ നിയോജകമണ്ഡലം പര്യടനം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റബര്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷയാണ് മോദി സര്‍ക്കാരെന്നും, ആചാരലംഘനത്തിന് വനിതാ മതിലിന്റെ മറവില്‍ സത്യവാചകം ചൊല്ലിക്കൊടുത്തിയ വീണാ ജോര്‍ജിനെ പോലുള്ളവര്‍ക്ക് വോട്ടര്‍മാര്‍ തക്ക മറുപടി നല്‍കുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ സംരക്ഷണത്തിനായി കെ. സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നും ജനപക്ഷം ഒറ്റക്കെട്ടായി വരും ദിവസങ്ങളില്‍ പ്രചാരണ രംഗത്ത് ഉണ്ടാ വുമെന്നും അദ്ദേഹം പറഞ്ഞു.മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്, ജനപ ക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍, സംസ്ഥാന സെക്രട്ടറി ജോസ് ടി ജോസ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഫ്രാന്‍സീസ്, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍,ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ ആനിയമ്മ സണ്ണി, റോഷ്‌നി ടോമി, പൂ ഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് തുടങ്ങിയ നേതാക്കള്‍ വിവിധ സ്വീ കരണസ്ഥലങ്ങളില്‍ പ്രസംഗിച്ചു.