പ്രളയം തകര്‍ത്ത ഏഞ്ചല്‍വാലിയുടെ പുനര്‍നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ . ഏഞ്ചല്‍വാലി സെ ന്റ് മേരീ സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടിക ളുടെ ജില്ലാതല സമാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരു ന്നു അദേഹം.ഉരുള്‍പൊട്ടലില്‍ നാശം സംഭവിച്ച ഏഞ്ചല്‍വാലി അടിയ ന്തിരമായി പുനര്‍ നിര്‍മ്മിക്കും. ഈ മാസം 15ന് ശേഷം ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും. മണ്ണിടിഞ്ഞ് പ്രവര്‍ത്തന യോഗ്യ മല്ലാതായ കെട്ടിടങ്ങള്‍,റോഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത പൂര്‍വ്വ സ്ഥി തിയിലാക്കും.

ദുരന്ത സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള സൗകര്യം ഒരുക്കും.ദുരന്ത രക്ഷാപ്രവര്‍ത്തന ങ്ങളില്‍ പങ്കെടുക്കവേ ജീവന്‍ നഷ്ടപ്പെട്ട വാധ്യാവ ലയില്‍ ജോസഫ് മാത്യു,പ്രളയം റിപ്പോര്‍ട്ട് ചെയ്യവെ മരണപ്പെട്ട സജി മെ ഗാസ്,ബിനീഷ് എന്നിവരെയും പ്രളയത്തില്‍ മരിച്ച 23 പേരെയും അനു സ്മരിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷ ന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രളയം പ്രമേയമാക്കി ഏഞ്ചല്‍വാലി സെന്റ് മേരീസ് വിദ്യാര്‍ത്ഥികളും അധ്യാപക രും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹ സാഗരം എന്ന ടെലി ഫിലി മിന്റെ സ്വിച്ച് ഓണ്‍ കര്‍മവും അദേഹം നിര്‍വ്വഹിച്ചു. എന്റെ മണിമല യാര്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രയല്‍ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ന്റെ സഹായത്തോടെ പി.ആ ര്‍.ഡിയാണ് ചിത്രം തയ്യാറാക്കിയത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് ആശ ജോയി അധ്യക്ഷത വഹിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷണ കുമാര്‍, പ ഞ്ചായത്തംഗങ്ങളായ സൂസമ്മ രാജു, വത്സമ്മ തോമസ്, സോമന്‍ തെരു വില്‍ പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, എ.ഡി.സി (ജനറല്‍) പി.എസ്. ഷിനോ, പഞ്ചായത്ത് വകുപ്പ് അസി. ഡയ റക്ടര്‍ ബിനു ജോണ്‍, എന്റെ മണിമലയാര്‍ കൂട്ടായ്മ കണ്‍വീനര്‍ എസ്. വി.സുബിന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ നൗഷാദ് എന്നിവര്‍ സം സാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്വാഗത വും ബി ഡി ഒ എല്‍ രാജേഷ് നന്ദിയും പറഞ്ഞു.