കോട്ടയം :കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നേ ടിയ വിജയം പത്തനംതിട്ടയിലും ആവർത്തിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്  എം എൽ എ പറഞ്ഞു.കേരള ജനപക്ഷം പത്തനംതിട്ട പാർലമെന്റ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നില വിൽ രംഗത്തുള്ള മുന്നണി സ്ഥാനാർത്ഥികൾ ആരും കേരള ജനപക്ഷത്തിന്റെ തേരോട്ടം തടയുവാൻ പ്രാപ്തിയുള്ളവരല്ല. ഈശ്വര വിശ്വാസത്തെ അടിച്ചമർത്തുന്നവർക്കെതി രെയുള്ള വിശ്വാസ സമൂഹത്തിന്റെ വിധിയെഴുത്തായി കേരളത്തിലെ ലോകസഭാ തിര ഞ്ഞെടുപ്പ് ഫലം മാറുമെന്നും പിസി ജോർജ് പറഞ്ഞു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ 7 നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജോർജ് വടക്കേൽ,ജി കൃഷ്ണകുമാർ, ജോ ർജ് ജോസഫ് കാക്കനാട്,ആന്റണി മാർട്ടിൻ,റെജി കെ ചെറിയാൻ,നസീർ വയലുംതല യ്ക്കൽ,കെ എഫ് കുര്യൻ,ഷോൺ ജോർജ്,റെജി കൊണ്ടോടി,ലിസ്സി സെബാസ്റ്റ്യൻ,പി എ സ് എം റംലി,റിജോ വാളാന്തറ,റെനീഷ് ചൂണ്ടച്ചേരി,ഇ.ഒ. ജോൺ,മുനീർ അടൂർ, സുനി ൽ കോന്നിയൂർ, സന്തോഷ്‌ ജോർജ്,സണ്ണി ഞരളിക്കാട്ട്,ടിജോ സ്രാമ്പിയിൽ,പ്രവീൺ രാമചന്ദ്രൻ,ജോഷി കാപ്പിയാങ്കൽ, പി ഡി ജോൺ, എം എം സലാവുദീൻ, സെബാസ്റ്റ്യൻ വിളയാനി,തോമസ് വടകര,ജോർജ് മണിക്കൊമ്പിൽ,ബൽക്കീസ് നവാസ്,സജി കുരീക്കാ ട്ട്,ജോജോ പാമ്പാടത്ത്,പി വി വർഗീസ്,പി എച്ച് ഹസീബ്,സണ്ണി കദളിക്കാട്ട്,എം എ നവാസ്, ബാബുക്കുട്ടൻ,ജിജോ പതിയിൽ, ലെൽസ് വയലികുന്നേൽ എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മറ്റിയേയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു.
നിയോജകമണ്ഡലം തല ഇലക്ഷൻ കമ്മറ്റികൾ 17 ന് മുൻപ് പൂർത്തീയാക്കുവാനും യോഗത്തിൽ തീരുമാനമായി 15 ന് കോട്ടയത്ത് ചേരുന്ന 9 അംഗ കോർ കമ്മറ്റിയിൽ പാർട്ടിയുടെ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ്ജ് പറഞ്ഞു.