പൂ​ഞ്ഞാ​ര്‍ എം​എ​ൽ​എ പി.​സി. ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കൊ​പ്പം എ​ത്തി​യാ​ണ് ജോ​ർ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട​യി​ലും കോ​ട്ട​യ​ത്തും തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേ​ർ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ജ​ന​പ​ക്ഷം പാ​ർ​ട്ടി എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ല്‍ ചേ​രാ​നു​ള്ള തീ​രു​മാ​നം കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ ഐ​ക്യ​ക​ണ്‌​ഠേ​ന​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് പി.​സി. ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷി ക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎ യുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീ കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.