ഇടക്കുന്നം സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കുറിയും പായസമുണ്ടാക്കി വിത രണം ചെയ്തു.സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി. ഷാനവാസിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുവളപ്പിൽ പ്രത്യേക അടുപ്പു കൂട്ടിയാണ് അരി പായസമുണ്ടാ ക്കി യത്.കഴിഞ്ഞ കുറെ വർഷങ്ങളായി കൂട്ടായ്മയുടെ നേതൃത്വത്തിൽ പായസം വെച്ച് വി തരണം ചെയ്യാറുണ്ട്. ഇത് ഒരു ലിറ്റർ അളവുകളുള്ള 200 കണ്ടെയ്നറുകളിൽ നിറച്ചാണ് വിതരണം ചെയ്തത്. മുപ്പതു കിലോഗ്രാം അരി ഇതിനായി ഉപയോഗിച്ചു.ഞായറാഴ്ച രാ വിലെ 7.30ന് ആരംഭിച്ച പായസ നിർമ്മാണം ഉച്ചയ്ക്ക് 12.30 ഓടു കൂടി പൂർത്തിയാ യി.
പായസ നിർമ്മാണത്തിനും വിതരണത്തിനും പി ഷാനവാസിനോടൊപ്പം സിപിഐ എം പാറത്തോട് ലോക്കൽ കമ്മിറ്റിയംഗങ്ങളായ മാർട്ടിൻ തോമസ്, സാജൻ വർഗീസ്, ബിജു, ഇടക്കുന്നo ബ്രാഞ്ചു സെക്രട്ടറി സിറാജ്, സമീൽ ഹസൻ, സൈജു പി പനച്ചിയി ൽ, ജിനേഷ് മോൻ വടക്കം പറമ്പിൽ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.