ശബരിമലയിലെ യുവതീ പ്രവേശനം ശക്തമായി ചര്‍ച്ച ചെയ്ത പത്തനംതിട്ട പാര്‍ലമെ ന്റ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടിങ് ശതാമനത്തിലെ വര്‍ദ്ധനവില്‍ ഒരു പോലെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മൂന്ന് മുന്നണികളും. സ്ത്രീ വോട്ടര്‍മാരുടെ വോട്ടിങ് ശതമാനം വര്‍ദ്ധിച്ചത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ യും ബി.ജെ.പിയുടെയും വിശ്വാസം. എന്നാല്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സ്ത്രീ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചുലത്തിയിട്ടുണ്ടെന്നാണ് എല്‍.ഡി. എഫി ന്റെ കണക്കുകൂട്ടല്‍. പ്രചാരണ പരിപാടികളില്‍ മുന്‍പെങ്ങും ലഭിച്ചിട്ടില്ലാത്ത സ്വീകാ ര്യതയും സ്ത്രീകളുടെ പങ്കാളിത്വവുമാണ് ഇത്തവണ മണ്ഡലത്തില്‍ ബി.ജെ.പി പ്രതീക്ഷ യര്‍പ്പിക്കുന്ന ഒരു ഘടകം. ശബരിമല വിഷയം ഏറെ ചര്‍ച്ച ചെയ്ത മണ്ഡലത്തില്‍ ഇടു തപക്ഷത്തിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധം വോട്ടായി പെട്ടിയിലാകുമെ ന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും കരുതുന്നത്.

എന്നാല്‍ ഈ വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പ് ജനങ്ങള്‍ക്ക് മനസിലാക്കിയെന്നും ശബ രിമല വിഷയം വോട്ടായി മാറില്ലെന്നു മാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ന്യൂനപക്ഷ ങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയി ല്‍ ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയം തിരഞ്ഞെ ടുപ്പ് ആയുധമാക്കി മാറ്റുന്നതില്‍ എല്‍. ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞിട്ടുണ്ട്. ഇത് ഇരു മുന്നണികളും വോട്ടായി മാറുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും വിശ്വാസികളുടെ വോട്ട് കെ. സുരേന്ദ്രന് കൃത്യമായി ലഭിച്ചിട്ടുണ്ടെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ബി. ജെ.പിക്ക് സ്വാധീനമുള്ള മേഖലകളിലെ വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവാണ് നിയോ ജക മണ്ഡലത്തില്‍ മുന്നേറുമെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

പൂഞ്ഞാര്‍ 

ശബരിമലയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും പൂഞ്ഞാറി നുണ്ട്. ശബരിമല വിഷയം പ്രധാന ചര്‍ച്ച വിഷയമായ മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാ ര്‍. ഏറെ സമരങ്ങളും പ്രതിഷേധ പ്രാര്‍ത്ഥനാ യോഗങ്ങളും കണ്ടും നേരിട്ടുമറിഞ്ഞ വോ ട്ടര്‍മാരാണ് പൂഞ്ഞാറിലേത്. കാര്‍ഷിക മേഖലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പൂഞ്ഞാര്‍ മ ണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ കാര്‍ഷിക രംഗത്ത് റബ്ബര്‍ വിലയിടിവ് മാത്രമാണ് ചര്‍ച്ചാ വിഷയമായത്. കഴിഞ്ഞ തവണ കസ്തൂരിരംഗന്‍ വിഷയം പൂഞ്ഞാര്‍ മണ്ഡലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം ഒരു പരിതി വരെ പൂഞ്ഞാറില്‍ ആന്റോ ആന്റണിയു ടെ ഭൂരിപക്ഷം കുറയക്കുന്നതിന് കാരണമായി.

എന്നാല്‍ ഇത്തവണ അനുകൂല കാലവസ്ഥയാണ് പൂഞ്ഞാറില്‍ യു.ഡി.എഫിനുള്ളതെന്ന് നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെ ന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വോട്ട് വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കും. പി.സി ജോര്‍ജിന്റെ മുന്നണി മാറ്റംകൊണ്ട് ഏറെ ശ്രദ്ധേയമായൊരു തിരഞ്ഞെടുപ്പുകൂടിയാണ് കഴിഞ്ഞ് പോയത്. ന്യൂനപക്ഷങ്ങള്‍ക്ക് ഏ റെ സ്വാധീനമുള്ള മേഖലയില്‍ പി.സി ജോര്‍ജിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നാ ണ് നേതൃത്വം കരുതുന്നത്. മേഖലയിലെ പി.സി ജോര്‍ജിന്റെ രാഷ്ട്രീയ സ്വാധീനം തെളി യിക്കേണ്ട തിരഞ്ഞെടുപ്പുകൂടിയാണ് ഇത്തവണത്തേത്. പി.സി ജോര്‍ജിന്റെ മുന്നണി മാ റ്റത്തെ തുടര്‍ന്ന് ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുറത്ത് പോയിരുന്നു.

ഇത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്ര തീക്ഷ. മണ്ഡലത്തില്‍ ലീഡ് നേടുമെന്ന് തന്നെയാണ് എന്‍.ഡി.എയുടെ വിലയിരുത്തല്‍. എ ന്നാല്‍ ശബരിമല വിഷയം പ്രതികൂലമായി ബാധിക്കില്ലെന്നാണ് എല്‍.ഡി.എഫ് ക്യാമ്പി ന്റെ വിലയിരുത്തല്‍. പാര്‍ട്ടി ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാന ത്തില്‍ ലീഡ് നേടുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. കൃത്യമായ തിരഞ്ഞെടുപ്പ് പ്രചാ രണവും സ്ഥാനാര്‍ഥി പര്യടന യോഗങ്ങളിലെ ജനപങ്കാളിത്വവുമാണ് എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്ന ഘടകം.