പത്തനാട് – ഇടയിരിക്കപ്പുഴ റോഡിന് 36 കോടി രൂപയായി ഉയര്‍ത്തി അന്തിമ ധനാനു മതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 29.2 കോടി രൂപ അനുവ ദിച്ച് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രവര്‍ത്തി ഏ റ്റെടുത്ത കരാറുകാര്‍ എഗ്രിമെന്റ്, ലെവല്‍ റിപ്പോര്‍ട്ടിങ് തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്ത ഘ ട്ടത്തില്‍ പുതുക്കിയ നിരക്കും ജി എസ് ടിയും പ്രാബല്യത്തില്‍ ആയതിനാല്‍ കൂടുതല്‍ തുക അനുവദിക്കേണ്ടതായി വന്നിരുന്നു.

തുടര്‍ന്നുള്ള കിഫ്ബിയുടെ അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പത്തനാട് – മൂലേപ്പീടിക – കാഞ്ഞിരപ്പാറ – കൊന്നയ്ക്കല്‍ – ഇടയിരിക്കപ്പുഴ വരെയുള്ള 8.5 കിലോമീറ്റര്‍ ദൂരമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഈ റൂട്ടില്‍ ട്രാഫിക് സ്റ്റഡി ഉള്‍പ്പെടെയുള്ള ഡിസൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പദ്ധതിക്ക് ധനാനുമതി കിഫ്ബി നല്‍കിയത്. നിലവില്‍ 8 മീറ്റര്‍ വീതിയുള്ള റോഡില്‍ ഉടനീളം 10 മീറ്റര്‍ വീതിയില്‍ ആക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കി എല്ലാ വസ്തു ഉടമസ്ഥരും സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാകുന്നതിന് കങ്ങഴ പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തകരും നിരന്തരപരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. റോഡിന് സമീപത്തെ വസ്തു ഉടമസ്ഥരുടെ ഏകദേശം 200 ഓളം സമ്മതപത്രമാണ് ഇങ്ങനെ ലഭിച്ചത്. ഈ റോഡിന് താത്കാലിക അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം അനുവദിച്ചിരുന്നെങ്കിലും കരാറുകാര്‍ ഏറ്റെടുത്തിരുന്നില്ല. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.