കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംങ്ങിനെതിരെ പോലീസ് നടപടി തുടങ്ങി. പേ ട്ടക്കവല മുതൽ കുരിശു കവല വരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംങിനെ തിരെയാണ് നടപടി തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ അനധിക പാർക്കിംങ് മൂലം ഗതാ ഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ഇതിനെതിരെ വീണ്ടും പോലീസ് നടപടികൾ തുട ങ്ങിയത്. ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അനധികൃത പാർക്കിംങി നെതിരെയുള്ള പോലീസിന്റെ നടപടി. e പട്ടക്കവല മുതൽ കുരിശുകവലവരെയുള്ള പാ തയോരത്തെ പാർക്കിംങ്ങിനെ തിരെയാണ് പോലീസ് നടപടികൾ സ്വീകരിച്ച് തുടങ്ങിയി രിക്കുന്നത്.

ഇവിടെ റോഡിന്റെ ഒരു വശത്ത് മാത്രമായി പാർക്കിംങ് നിജപ്പെടുത്തിയിട്ടുണ്ട്. ഇടതു വശത്തെ പാർക്കിംങ് പൂർണ്ണമായും നിരോധിച്ചു.കൂടാതെ വളവുകളിലും, സിവിൽ സ്റ്റേ ഷന്റെ മുൻവശത്തുമായി പാർക്ക് ചെയ്യുന്ന പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ യും നടപടി സ്വീകരിച്ചു തുടങ്ങി.പോലീസുകാർ നിരന്തരം ഇതുവഴി സഞ്ചരിച്ച് അനധി കൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നുണ്ട്. ഉടമകളെ കണ്ടെ ത്താനായില്ലെങ്കിൽ ഇത്തരം വാഹനങ്ങളിൽ നോട്ടിസ് പതിപ്പിക്കും. വരും ദിവസങ്ങളി ലെല്ലാം പരിശോധന തുടരുവാനാണ് പോലീസിന്റെ തീരുമാനം.നേരത്തെ നോ പാർക്കിംങ് ബോർഡുകൾക്ക് കീഴെ പോലും വാഹനങ്ങൾ അനധികൃത മായി പാർക്ക് ചെയ്യുന്നത് പതിവ് സംഭവമായിരുന്നു.കൂടാതെ പാതയോരത്ത് വാഹന ങ്ങൾ നിർത്തിയിട്ടശേഷം ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർ വരെ ഉണ്ടായിരു ന്നു. അനധി വാഹന പാർക്കിങ്ങിനെതിരെ കർശനനടപടി തുടങ്ങിയതോടെ ഇത്തരം പാ ർക്കിംങ് ഇല്ലാതാവുകയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നുമാണ് പ്രതീക്ഷിക്ക പ്പെടുന്നത്.