പാറത്തോട്: പാറത്തോട് പഞ്ചായത്തില്‍ സി.പി.ഐ, സി.പി.എം മുന്നണിയില്‍ അസ്വാ രസ്യമെന്ന് സൂചന. സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുന്നണിക്കുള്ളില്‍ ഭിന്നത ഉടലെടുത്തത്. പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ ഥികള്‍ സി.ഡി.എസ് തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. ഇത് സി.പി.ഐ നേതാവ് യു.ഡി. എഫുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഫലമാണെന്നാണ് സി.പി.എമ്മുകാരുടെ ആരോപണം.

പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കുമെന്ന് സി.പി.എം ഉറപ്പിച്ചിരുന്നു. എട്ട് അംഗങ്ങളുണ്ടായിരുന്ന സി.പി.എം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ ഥിക്ക് വോട്ട് നല്‍കുന്നതിനായി മറ്റ് രണ്ട് അംഗങ്ങളുമായി രഹസ്യ ധാരണയും ഉണ്ടാ ക്കിയിരുന്നു. എന്നല്‍ സി.പി.ഐ വോട്ട് മറിച്ച് നല്‍കിയതോടെ ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമായതായതെന്നാണ് സി.പി.എംന്റെ ആരോപണം. ഇത് സി.പി.ഐയിലെ നേതാവിന്റെ യു.ഡി.എഫുമായുള്ള ധാരണ പ്രകാരമാണെന്നാണ് സി.പി.എം ആരോപണം.

പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പ് സി.പി.എം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഹാളിനുള്ളില്‍ പ്രവേശിച്ചിരുന്ന സി.പി.ഐ അംഗം പിന്നീടാണ് ഇവര്‍ക്കൊപ്പം ഇറങ്ങി വന്നതും. പഞ്ചായത്തില്‍ സി.പി.ഐ യു.ഡി.എഫുമായി രഹസ്യ ബന്ധം സൂക്ഷിക്കുന്നുണ്ടെന്നാണ് നിലവിലെ ആരോപണം.