പാറത്തോട്:പാറത്തോട് ഗ്രാമപഞ്ചായത്തിലെ തീവ്ര ശുചീകരണയജ്ഞ ത്തിന്റെ ഭാഗമായി സ്വച്ച് ഹി സേവാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പാറത്തോട് ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം ശുചീകരിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്ബ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.എം ഹനീഫ അദ്ധ്യക്ഷത വഹിച്ചു.ഡയസ് കോ ക്കാട്ട്,എന്‍.ജെ കുര്യക്കോസ്,ജോസഫ് പടിഞ്ഞാറ്റ,ഷേര്‍ളി തോമസ്, ഫി ലോമിന റെജി, മറ്റ് ജനപ്രതിനിധികള്‍, ഗ്രാമസേവിക ആന്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.